23.6 C
Iritty, IN
November 30, 2023
  • Home
  • Uncategorized
  • വധശ്രമക്കേസ് പ്രതികൾ പൊലീസിനെ ആക്രമിച്ചു; ഒരാൾക്ക് പരിക്ക്
Uncategorized

വധശ്രമക്കേസ് പ്രതികൾ പൊലീസിനെ ആക്രമിച്ചു; ഒരാൾക്ക് പരിക്ക്

പൊലീസിന് നേരെ വധശ്രമക്കേസ് പ്രതികളുടെ ആക്രമണം. തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവമുണ്ടായത്. അക്രമത്തിൽ ഒരു പൊലീസുകാരന് പരിക്ക്. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. അനസ്ഖാൻ, ദേവ നാരായണൻ എന്നിവരാണ് പൊലീസിനെ ആക്രമിച്ചത്. ഒന്നര വർഷം മുമ്പ് കല്ലമ്പലം സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ പാരിപ്പള്ളിയിൽ വച്ച് കുത്തി പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതിയാണ് ചാവർകോട് സ്വദേശി അനസ്ഖാൻ. മയക്കുമരുന്ന് വിൽപ്പനയും കൊലപാതകശ്രമവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.

ഇന്നലെ രാത്രി ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണം. ബാഗിൽ സൂക്ഷിച്ചിരുന്ന വടിവാളുകൊണ്ട് അനസ്ഖാൻ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു പൊലീസുകാരന് വെട്ടേറ്റു. CPO ബിനുവിന്റെ കൈക്കാണ് വെട്ടേറ്റത്. ഇരുവരെയും അതി സാഹസമായാണ് പൊലീസ് പിടികൂടിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Related posts

ദേശീയപാതയിലേക്ക് മല തുരന്ന് മണ്ണെടുപ്പ്; നാട്ടുകാരുടെ പ്രതിഷേധത്തിൽ സംഘർഷം

Aswathi Kottiyoor

മമ്പറം ടൗണിൽ ബസ് വൈദ്യുതി തൂണിലിടിച്ച് അപകടം

Aswathi Kottiyoor

ഇസ്രായേൽ തിരിച്ചടിക്കുന്നു, വ്യോമാക്രമണത്തിൽ ഗാസ കത്തുന്നു; 200ലേറെ പേർ കൊല്ലപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox