23.6 C
Iritty, IN
November 30, 2023
  • Home
  • Uncategorized
  • എന്തൊരു ദുരിതമാണിത്? തൃശൂരിൽ ബൈക്കിൽ സഞ്ചരിച്ച കുടുംബം തുറന്നിട്ട ഓടയിൽ വീണു, കുട്ടിയടക്കം 3 പേര്‍ക്ക് പരിക്ക്
Uncategorized

എന്തൊരു ദുരിതമാണിത്? തൃശൂരിൽ ബൈക്കിൽ സഞ്ചരിച്ച കുടുംബം തുറന്നിട്ട ഓടയിൽ വീണു, കുട്ടിയടക്കം 3 പേര്‍ക്ക് പരിക്ക്

തൃശൂർ: പാവറട്ടിയിൽ ബൈക്കിൽ സഞ്ചരിച്ച മൂന്നംഗ കുടുംബം ഓടയിലേക്ക് വീണ് അപകടം. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. ഓടയും റോഡും തമ്മിലുള്ള വിടവ് നികത്താത്തതും ഓടയ്ക്ക് മുകളിൽ സ്ലാബിടാത്തതുമാണ് അപകടത്തിന് കാരണമായത്. ബൈക്കിലെത്തിയ ചെറിയ കുട്ടിയടക്കം മൂന്ന് പേരാണ് ഓടയിൽ വീണത്. ബൈക്കിലെത്തിയ കുടുംബം വാഹനം നി‍ര്‍ത്തുന്നതിടെ വശത്തേക്ക് മറിഞ്ഞ് ഓടയിലേക്ക് വീഴുന്നതും ഓടിയെത്തുന്ന സമീപത്തെ കടയിലുള്ളവ‍‍ര്‍ ഇവരെ പുറത്തേക്ക് എടുക്കാൻ സഹായിക്കുന്നതുമായ സിസിടിവി വീഡിയോ ഇടിനോടകം പുറത്ത് വന്നിട്ടുണ്ട്. ഓട വൃത്തിയാക്കി പുതിയത് നി‍ര്‍മ്മിച്ചിട്ട് ഒമ്പത് ദിവസമായിട്ടും സ്ലാബ് ഇട്ടിട്ടില്ല. ഇതാണ് അപകട കാരണമെന്നും ഏറെ നാളായി ഇതാണ് സ്ഥിതിയെന്നും നാട്ടുകാർ ആരോപിക്കുന്നു.

Related posts

‘പോരിനാണ് സർക്കാരിനു താത്പര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു’; ബില്ലുകളിൽ വ്യക്തത ലഭിച്ചാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ

Aswathi Kottiyoor

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി

Aswathi Kottiyoor

ഊരുമിത്രം പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും: മന്ത്രി വീണാ ജോര്‍*ജ്വീടുകളിലെ പ്രസവങ്ങള്‍ കുറയ്ക്കാന്‍ ഹാംലെറ്റ് ആശമാര്‍ സഹായിച്ചു*

Aswathi Kottiyoor
WordPress Image Lightbox