33.9 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • നിമിഷപ്രിയക്ക് തിരിച്ചടി: വധശിക്ഷക്കെതിരായ അപ്പീൽ യെമൻ സുപ്രീം കോടതി തളളിയതായി കേന്ദ്രസര്‍ക്കാര്‍
Uncategorized

നിമിഷപ്രിയക്ക് തിരിച്ചടി: വധശിക്ഷക്കെതിരായ അപ്പീൽ യെമൻ സുപ്രീം കോടതി തളളിയതായി കേന്ദ്രസര്‍ക്കാര്‍

ദില്ലി: വധശിക്ഷയ്‌ക്കെതിരെ മലയാളി യുവതി നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രം. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. യമനിലേക്ക് പോകാൻ കേന്ദ്രസർക്കാർ സഹായം തേടി നിമിഷയുടെ അമ്മ നൽകുന്ന അപേക്ഷയിൽ ഒരാഴ്ച്ചയ്ക്കം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. അപ്പീൽ തള്ളിയത് അപ്രതീക്ഷിതമെന്ന് നിമിഷയുടെ അമ്മ പ്രതികരിച്ചു

നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവു നല്‍കണമെങ്കില്‍ ഇനി യെമന്‍ പ്രസിഡന്റിന് മാത്രമേ കഴിയൂ എന്നാണ് കേന്ദ്രസർക്കാർ ദില്ലി ഹൈക്കോടതിയിൽ അറിയിച്ചത്. വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നല്കിയ ഹർജി ഈ മാസം 13ന് യെമൻ സുപ്രീംകോടതിയും തള്ളിയെന്ന് വിദേശകാര്യമന്ത്രാലയത്തിന് കിട്ടിയ വിവരമാണെന്നും അഭിഭാഷകൻ പറഞ്ഞു. മോചനത്തിനായി യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ അമ്മയുടെ അപേക്ഷ കിട്ടിയാല്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ദില്ലി ഹൈക്കോടതി നിര്‍ദേശിച്ചു. മകളെ കാണാനാകുമെന്നാണ് വിശ്വാസമെന്നും യമൻ ഹൈക്കോടതി നടപടി അപ്രതീക്ഷിതമെന്നും നിമിഷയുടെ അമ്മ പറഞ്ഞു.യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷ കാത്ത് യെമൻ ജയിലിൽ കഴിയുന്നത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ.

Related posts

‘കോഓപ്പറേറ്റിംഗ് ആര്‍ടിസ്റ്റുകള്‍’ ചിലരുടെ സിനിമ രംഗത്തെ വിളിപ്പേര്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്

Aswathi Kottiyoor

ക്യാമറാവിവാദത്തിലെ പ്രസാഡിയോ കമ്പനിയിൽ മുഖ്യമന്ത്രിയുടെ ബന്ധുവിനും ബന്ധം; രേഖകൾ പുറത്ത്

Aswathi Kottiyoor

ലാപ്‌ടോപ്പ്, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച് കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox