23.2 C
Iritty, IN
December 9, 2023
  • Home
  • Uncategorized
  • ഓടുന്ന കാറില്‍ 17 കാരിയെ പീഡിപ്പിച്ചത് ഒരുമണിക്കൂറോളം; തമിഴ്‌നാട്ടില്‍ നാല് പോലീസുകാര്‍ അറസ്റ്റില്‍ ……
Uncategorized

ഓടുന്ന കാറില്‍ 17 കാരിയെ പീഡിപ്പിച്ചത് ഒരുമണിക്കൂറോളം; തമിഴ്‌നാട്ടില്‍ നാല് പോലീസുകാര്‍ അറസ്റ്റില്‍ ……

സുഹൃത്തിനൊപ്പം വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ പതിനേഴുകാരിയെ ഓടുന്ന വാഹനത്തിലിട്ട്‌ ലൈംഗികമായി പീഡിപ്പിച്ചകേസിൽ നാലുപോലീസുകാരെ അറസ്റ്റുചെയ്തു.ഇവരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. ജീയപുരം സ്റ്റേഷനിലെ എസ്.ഐ. ബി. ശശികുമാർ, അതേ സ്റ്റേഷനിലെ ട്രാഫിക് പോലീസ് എ. സിദ്ധാർഥൻ, നാവൽപ്പട്ട്സ്റ്റേഷനിലെ ജെ. പ്രസാദ്, തിരുവെരുമ്പൂർ ഹൈവേ പട്രോൾ സംഘത്തിലെ എസ്. ശങ്കർ രാജപാണ്ഡ്യൻ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവർക്കെതിരേ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.തിരുച്ചിറപ്പള്ളിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുക്കൊമ്പിൽ കഴിഞ്ഞയാഴ്ചയാണ് പീഡനം നടന്നത്. 19 വയസ്സുള്ള ആൺസുഹൃത്തിനൊപ്പമാണ് പെൺകുട്ടി ഇവിടെയെത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അക്രമികളെ തിരിച്ചറിഞ്ഞതും ഒളിവിൽപ്പോയവരെ അറസ്റ്റ് ചെയ്തതും.

Related posts

മാലിന്യമുക്ത പ്രതിജ്ഞ!

Aswathi Kottiyoor

തലശ്ശേരി ആശുപത്രിയില്‍ രോഗി ഡോക്ടറെ മർദ്ദിച്ചു

Aswathi Kottiyoor

‘കല്യാശേരിയിലേത് സാമ്പിൾ’, ഇനിയും വിവരക്കേടിന് വന്നാൽ പൊടിപോലും കിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ നേതാവ്

Aswathi Kottiyoor
WordPress Image Lightbox