25.6 C
Iritty, IN
December 3, 2023
  • Home
  • Uncategorized
  • കൂത്തുപറമ്പിലെ ലോഡ്ജ് മുറിയില്‍ ഏരുവേശി സ്വദേശി മരിച്ച നിലയില്‍
Uncategorized

കൂത്തുപറമ്പിലെ ലോഡ്ജ് മുറിയില്‍ ഏരുവേശി സ്വദേശി മരിച്ച നിലയില്‍

കൂത്തുപറമ്പ്: കൂത്തുപറമ്പ് പഴയ നിരത്തിലെ ലോഡ്ജു മുറിയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂത്തുപറമ്പ് ടൗണ്‍ പോലീസ് അസ്വാഭാവിക മരണത്തിന്‌ കേസെടുത്തു അന്വേഷണമാരംഭിച്ചു. ഏരുവേശി അരീക്കാമല സ്വദേശി ഷിജോ ദേവസ്യയെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലോഡ്ജ് ഉടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ കൂത്തുപറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക്മാറ്റി. ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി കൂത്തുപറമ്പ് പോലീസ് അറിയിച്ചു

Related posts

നിയമം എല്ലാവർക്കും ഒരുപോലെയെന്ന് അമിത് ഷാ; ഗുസ്‌തി താരങ്ങളുമായി രണ്ടുമണിക്കൂർ ചർച്ച

Aswathi Kottiyoor

രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു

Aswathi Kottiyoor

വിവാഹത്തലേന്ന് തർക്കം; നവവരനും സംഘവും യുവാവിനെ ക്രൂരമായി മര്‍ദിച്ചു, അറസ്റ്റ്

WordPress Image Lightbox