23.6 C
Iritty, IN
November 30, 2023
  • Home
  • Uncategorized
  • അന്റാര്‍ട്ടിക്കയില്‍ പൂക്കള്‍ വിരിയുന്നത് വ്യാപകമാകുന്നു, ശുഭസൂചനയല്ലെന്ന് ഗവേഷകര്‍
Uncategorized

അന്റാര്‍ട്ടിക്കയില്‍ പൂക്കള്‍ വിരിയുന്നത് വ്യാപകമാകുന്നു, ശുഭസൂചനയല്ലെന്ന് ഗവേഷകര്‍

ഓരോ വർഷം കഴിയുന്തോറും തിരിച്ചറിയാത്ത രീതിയിൽ അന്റാർട്ടിക്ക മാറികൊണ്ടിരിക്കുകയാണ്. മഞ്ഞു മൂടിയ പ്രദേശം എന്ന വിശേഷണം തീർത്തും ചേരാത്ത തരത്തിൽ മാറിക്കഴിഞ്ഞു. ആഗോളതാപനം ലോകത്ത് മറ്റെവിടെയും മാറ്റങ്ങളുണ്ടാകുന്നത് പോലെ ഇവിടവും മാറ്റിമറിച്ചു. ഇപ്പോഴിതാ പൂച്ചെടികളാൽ മഞ്ഞിൻപ്രദേശം മൂടുന്നത് ഗവേഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.അന്റാർട്ടിക് ഹെയർ ഗ്രാസ്സ് (Deschampsia antarctica) , അന്റാർട്ടിക് പേൾവോർട്ട് (Colobanthus quitensis) എന്നീ രണ്ട് സസ്യങ്ങളാണ് മഞ്ഞുപ്രദേശത്ത് പ്രധാനമായും വളരുന്നത്. കഴിഞ്ഞ ഏതാനും ദശാബ്ദത്തിനിടെ ചൂടേറിയ വസന്തകാലം, വേനൽക്കാലം പോലുള്ളവ മൂലം ഈ രണ്ടുസസ്യങ്ങളുടെ വളർച്ചാനിരക്ക് 2009 മുതൽ 2018 വരെയുള്ള കാലയളവിൽ 20 % ആയി ഉയർന്നു.

Related posts

കോഴിക്കോട് മെഡി കോളജിൽ വേണ്ടത്ര സ്പീച്ച് തെറാപ്പിസ്റ്റുകളില്ല; കോക്ലിയർ ഇംപ്ലാന്റേഷൻ അവതാളത്തിൽ

Aswathi Kottiyoor

ഇടതുസര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തില്‍ യുഡിഎഫ് സമരം; ‘സെക്രട്ടേറിയറ്റ് വളയും’

Aswathi Kottiyoor

കേരളം ‘ഫിറ്റല്ല’; മദ്യ ഉപഭോഗം കുറഞ്ഞു

Aswathi Kottiyoor
WordPress Image Lightbox