24.5 C
Iritty, IN
November 28, 2023
  • Home
  • Iritty
  • മാത്യു അഗസ്റ്റിന്‍ കര്‍ഷകര്‍ക്കു വേണ്ടി തൂലിക ചലിപ്പിച്ച പത്രപ്രവര്‍ത്തകന്‍; സണ്ണി ജോസഫ് എംഎല്‍എ
Iritty

മാത്യു അഗസ്റ്റിന്‍ കര്‍ഷകര്‍ക്കു വേണ്ടി തൂലിക ചലിപ്പിച്ച പത്രപ്രവര്‍ത്തകന്‍; സണ്ണി ജോസഫ് എംഎല്‍എ

എടൂര്‍: മാധ്യമ പ്രവര്‍ത്തകനായിരുന്ന മാത്യു അഗസ്റ്റിന്‍ കര്‍ഷകരുടെ പ്രതിസന്ധികളും കുടിയേറ്റ ഗ്രാമങ്ങളുടെ വികസന പ്രശ്‌നങ്ങളും അധികാരികളുടെ മുന്‍പില്‍ എത്തിക്കുന്നതിനായി ശക്തമായി തൂലിക ചലിപ്പിച്ച പത്രപ്രവര്‍ത്തകനായിരുന്നുവെന്ന് സണ്ണി ജോസഫ് എംഎല്‍എ. പഴയകാല പത്രപ്രവര്‍ത്തക സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ എടൂരില്‍ സംഘടിപ്പിച്ച 27-ാമത് മാത്യു അഗസ്റ്റിന്‍ ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്ര പ്രവര്‍ത്തനം നിര്‍ഭയമായി നടത്തുകയും പ്രശ്‌നങ്ങളുടെ പരിഹാരം കൂടി അവതരിപ്പിച്ച് വികസനോന്മുഖ മാധ്യമ പ്രവര്‍ത്തനത്തിന്റെ മുഖവുമായിരുന്ന വ്യക്തിയായിരുന്നു മാത്യു അഗസ്റ്റിനെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ മലയാള മനോരമ കണ്ണൂര്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് അനില്‍ കുരുടത്ത് പറഞ്ഞു.
സംഘാടകസമിതി ചെയര്‍മാന്‍ സുനില്‍ ഞാവള്ളി, മുള്ളേരിയ പള്ളി വികാരി ഫാ.ഷിന്‍സ് കുടിലില്‍, എടൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി അസി. വികാരി ഫാ.ആശിഷ് അറയ്ക്കല്‍, മാത്യു അഗസ്റ്റിന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.സി.തോമസ്, ട്രസ്റ്റ് പ്രതിനിധി പി.ജെ.പോള്‍, ബിഷപ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ പ്രതിനിധി ഡി.പി.ജോസ്, കുടുംബ പ്രതിനിധി ആല്‍ബിന്‍ കുടിലില്‍, പി.വി.ബാബു എന്നിവര്‍ പ്രസംഗിച്ചു.

Related posts

സി ഐ ടി യു കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഇരിട്ടി പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി.

Aswathi Kottiyoor

ചരമം – ജിമ്മി ജോസഫ്

Aswathi Kottiyoor

കാറ്റിലും മഴയിലും ഇരിട്ടി മേഖലയിൽ രണ്ട് വീടുകൾ തകർന്നു

Aswathi Kottiyoor
WordPress Image Lightbox