23.6 C
Iritty, IN
November 30, 2023
  • Home
  • Uncategorized
  • ലോൺ ആപ് തട്ടിപ്പ്: പൊലീസിനെ ബന്ധപ്പെട്ടത് 1427 പരാതിക്കാർ, 72 ആപ്പുകൾ നീക്കം ചെയ്യാൻ നടപടി.
Uncategorized

ലോൺ ആപ് തട്ടിപ്പ്: പൊലീസിനെ ബന്ധപ്പെട്ടത് 1427 പരാതിക്കാർ, 72 ആപ്പുകൾ നീക്കം ചെയ്യാൻ നടപടി.

തിരുവനന്തപുരം∙ ലോൺ ആപ്പുകളുടെ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാൻ ഈ വർഷം പൊലീസിനെ ബന്ധപ്പെട്ടത് 1427 പേർ. സൈബർ ലോൺ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനൽ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ നമ്പർ) എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്. 2022ൽ 1340 പരാതികളും 2021ൽ 1400 പരാതികളും ലഭിച്ചു.പരാതികളിൽ പറഞ്ഞ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോൺ നമ്പറുകളും പരിശോധിച്ചു തുടർനടപടികൾ സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. കൊച്ചിയിൽ ലോൺ ആപ് തട്ടിപ്പിന് ഇരയായി രണ്ടു കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിനുശേഷം പൊലീസ് 72 ആപ്പുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചു.പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നടപടിയെടുത്തു. ദേശീയതലത്തിൽ രൂപീകരിച്ച പോർട്ടൽ വഴിയാണ് ആപ് സ്റ്റോർ, പ്ലേ സ്റ്റോർ, വെബ് സൈറ്റുകൾ എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കുന്നത്.സംസ്ഥാനതലത്തിൽ ലഭിക്കുന്ന പരാതികൾ പരിശോധിച്ചു നടപടിക്കായി പോർട്ടലിലേക്ക് കൈമാറും.

Related posts

ഗാനമേളക്കിടെ വേദിയിൽക്കയറി നൃത്തം, തടയാൻ ശ്രമിച്ച മേയറെ കൈയേറ്റം ചെയ്തു; കണ്ണൂരില്‍ യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

ശമ്പളരഹിത സേവനം 41-ാം ദിവസം’ ബാഡ്ജ് ധരിച്ചെത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി

Aswathi Kottiyoor

എന്‍റെ തലക്ക് 10 കോടിയൊന്നും വേണ്ട, 10 രൂപയുടെ ചീപ്പ് മതി’; പരമഹംസ ആചാര്യക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിൻ♦️

Aswathi Kottiyoor
WordPress Image Lightbox