24.5 C
Iritty, IN
November 28, 2023
  • Home
  • Uncategorized
  • കോളജ് ടൂർ ബസിൽ ഗോവൻ മദ്യം കടത്തി; പ്രിൻസിപ്പൽ ഉൾപ്പടെ 4 പേർക്ക് എതിരെ കേസ്
Uncategorized

കോളജ് ടൂർ ബസിൽ ഗോവൻ മദ്യം കടത്തി; പ്രിൻസിപ്പൽ ഉൾപ്പടെ 4 പേർക്ക് എതിരെ കേസ്

കോളജ് ടൂർ ബസിൽ ഗോവൻ മദ്യം കടത്തിയതിന് പ്രിൻസിപ്പൽ ഉൾപ്പടെ 4 പേർക്ക് എതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. 50 കുപ്പി മദ്യമാണ് കോളജ് ടൂർ ബസിൽ നിന്ന് എക്സൈസ് കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് പ്രിൻസിപ്പലിനും ബസിലെ ജീവനക്കാർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തത്.

പ്രിൻസിപ്പലിന്റെയും ബസ് ജീവനക്കാരുടെയും ബാഗിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു 50 കുപ്പി മദ്യവും. കോളജിൽ നിന്നുള്ള ​ഗോവൻ ടൂറിനിടെയാണ് അവിടെ നിന്നും ബസ്സിൽ മദ്യം കടത്താൻ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ശ്രമിച്ചത്. കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ആണ് ഗോവയിൽ ടൂർ പോയത്.

Related posts

*അങ്കണവാടികളിൽ കുട്ടികൾക്ക് മോര്, നാരങ്ങാവെള്ളം എന്നിവ കൊടുക്കണം; പുതിയ മാർഗനിർദേശവുമായി ആരോഗ്യ മന്ത്രി*

Aswathi Kottiyoor

ആലുവയില്‍ ഒന്‍പതുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയ അക്രമി മലയാളിയെന്ന് പൊലീസ്.

Aswathi Kottiyoor

എഐ ക്യാമറകൾ മിഴിതുറന്നു; നിയമ ലംഘനങ്ങൾക്ക് ഒരു മാസത്തേക്ക് പിഴയില്ല

Aswathi Kottiyoor
WordPress Image Lightbox