23.9 C
Iritty, IN
September 23, 2023
  • Home
  • Uncategorized
  • സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു.
Uncategorized

സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു.

കൊട്ടിയൂർ :അമ്പായത്തോട് യു.പി.സ്കൂളിലെ സ്കൗട്ട് യൂണിറ്റ് കൊട്ടിയൂർ ഗ്രാമപഞ്ചത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.കുര്യൻ വാഴയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ഷെർളി പടിയാനിക്കൽ , പി.ടി.എ പ്രസിഡണ്ട് ജോമി ഇ.എസ്, എൽ.പി വിഭാഗം പ്രധാനാധ്യാപകൻ അബ്രാഹം ഒ.യു, എന്നിവർ സംസാരിച്ചു.
സ്കൂളിലെ ഇരുപത്തിയെട്ട് കുട്ടികൾ ഉൾപ്പെടുന്ന യൂണിറ്റിന്റെ പ്രൗഢ ഗംഭീരമായ സമാരംഭ ചടങ്ങുകൾക്ക് സ്കൂൾ സ്കൗട്ട് മാസ്റ്റർ ടിന്റു കെ.എസ്, റിട്ട. എച്ച്.എം. പി.ഡി ഫ്രാൻസിസ് (എച്ച്. ഡബ്ല്യു. ബി ), മുൻ ഗൈഡ്സ് ക്യാപ്റ്റൻ കെ.ടി. ഏലി (എച്ച്. ഡബ്ല്യു. ബി ), ഇരിട്ടി ഉപജില്ല സ്കൗട്ട് & ഗൈഡ്സ് സെക്രട്ടറി അപർണ കെ.പി (എച്ച്. ഡബ്ല്യു. ബി ) എന്നിവർ നേതൃത്വം നൽകി. സ്കൂൾ പ്രധാനാധ്യാപകൻ ജോൺ ടി.വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നിഷ ജോസഫ് നന്ദിയും പറഞ്ഞു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.

Related posts

ലോക മുലയൂട്ടൽ വാരാചരണം നടത്തി

കണ്ണൂരിലെ ബസ് അപകടം; മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു

ഒറ്റപ്പാലത്ത്‌ ഡിവൈഎഫ്‌ഐ യൂണിറ്റ്‌ പ്രസിഡന്റിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി കസ്‌റ്റഡിയിൽ.*

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox