23.9 C
Iritty, IN
September 23, 2023
  • Home
  • Kerala
  • കെ- ഫൈ പദ്ധതി: 2000 പൊതു ഇടങ്ങളിൽ കൂടി സൗജന്യ വൈഫൈ
Kerala

കെ- ഫൈ പദ്ധതി: 2000 പൊതു ഇടങ്ങളിൽ കൂടി സൗജന്യ വൈഫൈ

സംസ്ഥാന സർക്കാരിന്റെ കെ- ഫൈ പദ്ധതിയിലൂടെ 2000 പൊതു ഇടങ്ങളിൽ കൂടി ഇനി സൗജന്യ വൈഫൈ ലഭ്യമാകും. കെ-ഫൈ പദ്ധതി വഴി ഐടി മിഷൻ മുഖാന്തരമാണ് ഹോട്ട്സ്പോട്ടുകൾ ഒരുക്കുന്നത്. ഇതിനായി 20 കോടിയുടെ പദ്ധതിക്ക്‌ ഭരണാനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ബസ്‌ സ്റ്റാൻഡുകൾ, ജില്ലാ ഭരണ കേന്ദ്രങ്ങൾ, പഞ്ചായത്ത്‌ കേന്ദ്രങ്ങൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, ലൈബ്രറികൾ, പ്രധാന സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ ഇതിനകം വൈഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനു പുറമേയാണ് പുതിയ 2000 വൈഫൈ ഹോട്ട്സ്പോട്ടുകൾ കൂടി ആരംഭിക്കുന്നത്.

സാങ്കേതിക വിദ്യയുടെ ​ഗുണഫലം ലഭ്യമാക്കുന്നതോടൊപ്പം സർക്കാർ സേവനങ്ങൾ സുതാര്യവും അനായാസവുമായി എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഏല്ലാവർക്കും പബ്ലിക്ക് വൈഫൈ സൗകര്യമുറപ്പാക്കുന്ന കെ ഫൈ ഉൾപ്പെടെ ഈ രം​ഗത്ത് നടപ്പാക്കുന്ന പദ്ധതികളിലൂടെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കടുക്കുകയാണ് സംസ്ഥാനമെന്നും മുഖ്യമന്ത്രി കുറിച്ചു

Related posts

ലഹരിമരുന്ന്: അതിര്‍ത്തി പ്രദേശങ്ങളിലെ പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തി- എം ബി രാജേഷ്

𝓐𝓷𝓾 𝓴 𝓳

യാത്രയ്‌ക്കിടെ മലബാർ എക്സ്‌പ്രസിൽ ഒരാൾ തൂങ്ങിമരിച്ച നിലയിൽ; തിരിച്ചറിഞ്ഞിട്ടില്ല.

പുതിയ ആകാശം ; അടുത്ത 25 വർഷത്തെ വികസനം ലക്ഷ്യമിട്ടുള്ള നയരേഖ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox