23.2 C
Iritty, IN
December 9, 2023
  • Home
  • Uncategorized
  • 13 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി 28 ദിവസം പീഡിപ്പിച്ചു; പ്രതികൾ ഒളിവിൽ
Uncategorized

13 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി 28 ദിവസം പീഡിപ്പിച്ചു; പ്രതികൾ ഒളിവിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ആറ് പേര്‍ ചേര്‍ന്ന് 28 ദിവസം ബലാത്സംഗത്തിനിരയാക്കി. പതിമൂന്ന് വയസുകാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. ബിഹാറിലെ മുസഫര്‍പൂരിലാണ് സംഭവം.
ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ജൂലായ് ഒന്‍പതിന് കാറിലെത്തിയ സംഘം മകളെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അന്ന് തന്നെ പരാതി നല്‍കിയെങ്കിലും പൊലീസിന്റെ ഭാഗത്ത് യാതൊരു നടപടിയും ഉണ്ടായില്ലെന്നും അമ്മ പറഞ്ഞു.ഓഗസ്റ്റ് അഞ്ചിന് തനിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചതായി കുട്ടിയുടെ അമ്മ പറഞ്ഞു. മകള്‍ സരിയ ചൗക്കില്‍ ഉണ്ടെന്നും അവിടെ എത്തി കൊണ്ടുപേകാനും ആവശ്യപ്പെട്ടു. അവിടെയെത്തിയപ്പോള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മകളെ വീട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു.ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ പരിചയമായതെന്ന് പൊലീസ് പറഞ്ഞു. ജൂലായ് 9ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം 28 ദിവസം ബന്ദിയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയാതായും വൈദ്യപരിശോധന നടത്തിയതായും പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Related posts

കൗമാരക്കാരുടെ ഡ്രൈവിങ് ഭ്രമം; മഞ്ചേരിയിൽ ഒരുദിവസം ശിക്ഷിച്ചത് 18 മാതാപിതാക്കളെ*

Aswathi Kottiyoor

മരുന്നു മാറി കുത്തിവച്ച സംഭവം: അങ്കമാലി താലൂക്ക് ആശുപത്രി നഴ്സിനെതിരെ നടപടി

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox