25.6 C
Iritty, IN
December 3, 2023
  • Home
  • Kerala
  • വ്യാജപ്രചാരണം പദ്ധതി പൊളിക്കാൻ നടന്നവരുടേത്‌
Kerala

വ്യാജപ്രചാരണം പദ്ധതി പൊളിക്കാൻ നടന്നവരുടേത്‌

തിരുവനന്തപുരം
കെ ഫോണിനെതിരെ പ്രചരിപ്പിക്കുന്നത്‌ പദ്ധതിതന്നെ പൊളിക്കാനായി ശ്രമിച്ചവരുടെ വാദങ്ങൾ. ഗുണനിലവാരം, വില, എജിയുടെ റിപ്പോർട്ട്‌ തുടങ്ങി മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നവയിൽ വസ്തുതയില്ല. ഇന്ത്യയിൽ ഒപ്റ്റിക്കൽ കേബിൾ ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും ഗുണനിലവാരം, സമയത്തിന്‌ ലഭിക്കൽ എന്നിവയിൽ ഉറപ്പില്ലാത്തതിനാൽ കരാർ കമ്പനിയായ എൽഎസ്‌ കേബിളിലെ ഒരു ഘടകം ചൈനയിൽനിന്ന്‌ ഇറക്കുമതി ചെയ്‌തു. ഇന്ത്യയിൽ ലഭ്യമല്ലാത്തതോ സുലഭമല്ലാത്തതോ ആയ നിർമാണവസ്തുക്കൾ അതിർത്തി രാജ്യങ്ങളിൽനിന്ന്‌ വാങ്ങണമെന്ന്‌ 2021ൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവുമുണ്ട്‌.

ഗുണനിലവാരമില്ലെന്ന വ്യാജപ്രചാണത്തിനുപിന്നിൽ കെ ഫോൺ പദ്ധതിക്കെതിരെ റഗുലേറ്ററി കമീഷന്‌ പരാതിനൽകിയ കെഎസ്‌ഇബിയിലെ ഒരു വിഭാഗമാണ്‌. ആറിരട്ടി വിലയെന്നത്‌ വസ്‌തുതയല്ലെന്നും വാർത്ത വായിച്ചാൽ വ്യക്തമാകും. കെഎസ്‌ഇബി ഉപയോഗിക്കുന്ന കേബിളും ഇതും തമ്മിൽ താരതമ്യം പോലുമില്ല. എജിയുടെ ഓഫീസിലെ ചിലരും പ്രചാരണത്തിനു പിന്നിലുണ്ട്‌. ഗുണനിലവാരം സംബന്ധിച്ച കാര്യങ്ങളൊന്നും കെ ഫോണിനെ എജി അറിയിച്ചിട്ടില്ല. അവർ ചോദിച്ചവയ്‌ക്ക്‌ കൃത്യമായ വിശദീകരണവും നൽകിയിട്ടുണ്ട്‌. ഇന്ത്യയിൽ ലഭ്യമായ മികച്ച വിദഗ്ധർ അടങ്ങിയസമിതി പരിശോധിച്ച്‌ ഗുണനിലവാരം ഉറപ്പു വരുത്തിയിട്ടുണ്ട്‌. എന്നാൽ, രാഷ്‌ട്രീയ താൽപ്പര്യത്തോടെ ചില ഉദ്യോഗസ്ഥർ നൽകുന്ന തെറ്റായ വിവരങ്ങളാണ്‌ നിരന്തരം വാർത്തയാകുന്നത്‌.

Related posts

മഹാമാരികൾക്കു ശേഷം ആഘോഷത്തിനുള്ള അവസരമാണ് ഈ ഓണക്കാലം: മുഖ്യമന്ത്രി

Aswathi Kottiyoor

ശബരിമല പാതയിൽ ഇന്നും വൻ ഗതാഗതകുരുക്ക്

Aswathi Kottiyoor

ഡിജിറ്റൽ റീസർവേ : ആദ്യമാകാൻ കേരളം ; 4 വർഷം 1550 വില്ലേജ്‌ , ആദ്യഘട്ടം 438.46 കോടി

Aswathi Kottiyoor
WordPress Image Lightbox