ഇരിട്ടി: ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. ഒരാഴ്ച മുൻപ് ആറളം ഫാമിലെ കാർഷിക മേഖലയിൽ അവശനിലയിൽ കണ്ട കുട്ടിയാനയാണ് ഫാം മൂന്നാം ബ്ലോക്കിൽ ചെരിഞ്ഞത്.
ആറളം ഫാം കാര്‍ഷിക മേഖലയിലെ ബ്ലോക്ക് മൂന്നിനും നാലിലുമായാണ് ഒരാഴ്ച്ച മുൻപ് അവശതയിൽ കുട്ടിയാനയെ കാണുന്നത്. തുടർന്ന് വനം വകുപ്പ് അധികൃതർ ഇതിനെ നിരീക്ഷിച്ചു വരികയായിരുന്നു. ഫാമിലെ വിവിധ ബ്ലോക്കുകളിലും പുഴക്കരയിലുമായി കുട്ടിയാന സഞ്ചരിച്ചിരുന്നു. പുഴയിൽ ഇറങ്ങി വെള്ളം ഉൾപ്പെടെ കുടിച്ചിരുന്നു. എന്നാൽ വായിൽ കാഴ്ചയിൽ പരിക്കുപറ്റിയതായും കണ്ടിരുന്നു. അടുത്തുപോകുന്ന ആളുകളെ കുട്ടിയാന ഓടിക്കുന്നത് കൊണ്ട് തന്നെ അതിനെ പിടികൂടി ചികിത്സിക്കുവാൻ സാധിച്ചിട്ടില്ല. മയക്കുവെടി വെച്ച് പിടികൂടിയാൽ അതിന്റെ ജീവന് തന്നെ ഭീഷണി തീർക്കുന്ന സാഹചര്യവും ആയിരുന്നു . കഴിഞ്ഞ രണ്ടു ദിവസമായി കുട്ടിയാനയെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല . വെള്ളിയാഴ്ച വൈകിട്ടോടെ ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ ആണ് ജഡം കണ്ടെത്തുന്നത്. വനവകുപ്പ് അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്.
previous post