23 C
Iritty, IN
September 27, 2024
  • Home
  • Kerala
  • ബവ്കോ ഔട്‌ലെറ്റുകളിൽ ‘2000’ത്തിന് വിലക്ക്; ഇനിമുതൽ സ്വീകരിക്കരുതെന്ന് നിർദേശം.
Kerala

ബവ്കോ ഔട്‌ലെറ്റുകളിൽ ‘2000’ത്തിന് വിലക്ക്; ഇനിമുതൽ സ്വീകരിക്കരുതെന്ന് നിർദേശം.

ബവ്കോ ഔട്‌ലെറ്റുകളിൽ 2000 രൂപയുടെ നോട്ടുകൾക്ക് വിലക്ക്. ബവ്കോ ജനറൽ മാനേജർ (ഓപ്പറേഷൻസ്) സർക്കുലറിലൂടെ എല്ലാ റീജിയണൽ, വെയർഹൗസ് മാനേജർമാർക്കും ഇതു സംബന്ധിച്ച നിർദേശം നൽകി. 2000 രൂപയുടെ നോട്ട് ഇനി മുതൽ സ്വീകരിക്കരുതെന്നാണ് നിർദേശം. 2000 രൂപ നോട്ട് സ്വീകരിച്ചാൽ അതാതു മാനേജർമാർക്കായിരിക്കും ഉത്തരവാദിത്തമെന്നും സർക്കുലറിൽ പറയുന്നു.

2000 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കുന്നതായി റിസർവ് ബാങ്ക് (ആർബിഐ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബവ്കോയുടെ നടപടി. അതേസമയം, നിലവിൽ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകൾക്ക് തുടർന്നും മൂല്യമുണ്ടായിരിക്കുമെന്ന് ആർബിഐ അറിയിച്ചിരുന്നു. സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാമെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ബവ്‌കോ ഔട്‌ലെറ്റുകളിൽ 2000ന്റെ നോട്ട് വിലക്കിയത്.

Related posts

ഡെങ്കിപ്പനി ദിനാചരണം ; ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor

വൈദ്യുതി പ്രതിസന്ധി രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് കെ.കൃഷ്ണൻകുട്ടി

Aswathi Kottiyoor

കാക്കനാട് ഇന്റർനെറ്റ് കേബിളിന് തീപിടിച്ചു; വ്യാപക നാശനഷ്ടം

Aswathi Kottiyoor
WordPress Image Lightbox