24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • വിജേഷിനെ അറിയില്ല, കണ്ണൂരിൽ പിള്ളമാരില്ല; ആദ്യ മിനിറ്റിൽതന്നെ പൊട്ടിപ്പോകുന്ന തിരക്കഥ’
Uncategorized

വിജേഷിനെ അറിയില്ല, കണ്ണൂരിൽ പിള്ളമാരില്ല; ആദ്യ മിനിറ്റിൽതന്നെ പൊട്ടിപ്പോകുന്ന തിരക്കഥ’

നെടുങ്കണ്ടം ∙ സ്വര്‍ണക്കടത്ത് കേസില്‍ 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്ന് സ്വപ്ന സുരേഷ് ആരോപിച്ച വിജേഷ് പിള്ളയെ അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കണ്ണൂരിൽ പിള്ളമാരില്ല. വിജേഷ് കൊയിലേത്ത് എങ്ങനെയാണ് വിജേഷ് പിള്ളയായത്? തന്റെ നാട്ടിൽ പുറത്തുനിന്ന് ആരെങ്കിലും താമസിക്കാൻ വന്നവരേ പിള്ളമാരായി ഉണ്ടാകൂ. അല്ലാതെ ആരും ഇല്ലെന്ന് ഗോവിന്ദൻ പറഞ്ഞു.

‘സ്വപ്നയുടെ ആരോപണം ഞാൻ മുഖവിലയ്ക്കെടുക്കുന്നേയില്ല. അതിന് ആരോപണം തെറ്റാണെന്ന് പറയാൻ വേണ്ട വ്യവസ്ഥയെങ്കിലും വേണ്ടെ? തിരക്കഥ തയാറാക്കുമ്പോൾ നല്ല ഗൗരവമുള്ള തിരക്കഥ തയാറാക്കണം. ഇങ്ങനെ ആദ്യത്തെ മിനിറ്റിൽതന്നെ പൊട്ടിപ്പോകുന്ന തിരക്കഥ ഉണ്ടാക്കിയിട്ട് എന്ത് കാര്യം? കേസ് കൊടുക്കാൻ ഒന്നല്ല ആയിരം പ്രാവശ്യം ധൈര്യമുണ്ട്. നിയമപരമായി എല്ലാ രീതിയിലും കൈകാര്യം ചെയ്യും. പുറത്തുകൊണ്ടുവരാൻ എന്തൊക്കെയോ ഉണ്ടെന്ന് ആവർ പറഞ്ഞു. ഒന്നുമില്ല. ഒരു കാര്യവും മറച്ചുവയ്ക്കാൻ വേണ്ടി ഞങ്ങൾക്ക് ആരെയും സമീപിക്കേണ്ട ആവശ്യമില്ല. എന്തൊക്കെയാണോ വിശദീകരിക്കാൻ അവർക്കുള്ളത്,എല്ലാം വിശദീകരിക്കട്ടെ. വിജയൻ പിള്ള എന്നാണ് സുരേന്ദ്രൻ പറഞ്ഞത്.’– എം.വി.ഗോവിന്ദൻ പറഞ്ഞു.

Related posts

ഇലക്ടറൽ ബോണ്ടിന്റെ എല്ലാ വിശദാംശങ്ങളും സമർപ്പിക്കാനുള്ള അവസാന ദിവസം; എസ്ബിഐയുടെ സമയപരിധി ഇന്ന് തീരും

Aswathi Kottiyoor

ഇന്ന് കെ.എസ്.യുവിന്‍റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

Aswathi Kottiyoor

വയനാടിനായി മോദിയുടെ സ്വപ്നം ‘നവ അധിവാസം’; കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

Aswathi Kottiyoor
WordPress Image Lightbox