25.6 C
Iritty, IN
December 3, 2023
  • Home
  • Kerala
  • മരുന്ന് മാറി കുത്തിവെച്ചെന്നാരോപണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു
Kerala

മരുന്ന് മാറി കുത്തിവെച്ചെന്നാരോപണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂടരഞ്ഞി സ്വദേശി സിന്ധു (45 )ആണ്‌ മരിച്ചത്. ആദ്യം കാഷ്വാലിറ്റിയില്‍ കാണിച്ച സിന്ധുവിന്, ശക്തമായ പനിയുള്ളതിനാല്‍ അഡ്മിറ്റ് ചെയ്ത് 12-ാം വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഇന്നു രാവിലെ കുത്തിവയ്പ്പ് എടുത്തതിന് ശേഷം പള്‍സ് റേറ്റ് താഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മരുന്നു മാറി കുത്തിവെച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. ഇന്നലെയാണ് സിന്ധുവിനെ പനി ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related posts

കോളേജുകളുടെ റാങ്കിൽ കേരളം രണ്ടാമത്‌, ഒന്നാമത്‌ തമിഴ്‌നാട്‌: പട്ടികയിലേ ഇല്ലാതെ വമ്പൻ സംസ്ഥാനങ്ങൾ

Aswathi Kottiyoor

കോവിഡിലും തളരാതെ കൊച്ചി വിമാനത്താവളം ; രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ദേശീയാടിസ്ഥാനത്തിൽ മൂന്നാമത്‌

Aswathi Kottiyoor

ഓട്ടോ പാർക്കിങ് നമ്പർ: പരിശോധന ഇന്ന്

WordPress Image Lightbox