24.5 C
Iritty, IN
November 28, 2023
  • Home
  • Kerala
  • അസോസിയേറ്റ് ഡയറക്ടര്‍ ദീപു ബാലകൃഷ്ണന്‍ മുങ്ങിമരിച്ചു.*
Kerala

അസോസിയേറ്റ് ഡയറക്ടര്‍ ദീപു ബാലകൃഷ്ണന്‍ മുങ്ങിമരിച്ചു.*


ഇരിങ്ങാലക്കുട: ചലച്ചിത്ര പ്രവര്‍ത്തകന്‍ ദീപു ബാലകൃഷ്ണന്‍ മുങ്ങിമരിച്ചു. 41 വയസായിരുന്നു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ദീപു.

രാവിലെ അഞ്ച് മണിയോടെ വീട്ടില്‍നിന്ന് ക്ഷേത്രക്കുളത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ദീപു. മടങ്ങി വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ നേത്യത്വത്തിലാണ് മൃതശരീരം മുങ്ങിയെടുത്തത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

അസോസിയേറ്റ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ച ദീപു ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ‘ഉുറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ‘വണ്‍സ് ഇന്‍ മൈന്‍ഡ്’, ‘പ്രേമസൂത്രം’ എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയാണ് ദീപു.

Related posts

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് മാ​സം തോ​റും 5000രൂ​പ ന​ൽ​കും

Aswathi Kottiyoor

പുഴ സംരക്ഷണത്തിനായി മുള തൈകള്‍ നട്ടുവളര്‍ത്തുന്നതിന്റെ ഉദ്ഘാടനം

Aswathi Kottiyoor

ഓണം ഖാദിമേളയ്‌ക്ക്‌ തുടക്കം: മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox