25.6 C
Iritty, IN
December 3, 2023
  • Home
  • Iritty
  • സ്തനാർബുദ , ഗർഭഗളാശയ ക്യാൻസർ ബോധവൽക്കരണ ക്ലാസ്
Iritty

സ്തനാർബുദ , ഗർഭഗളാശയ ക്യാൻസർ ബോധവൽക്കരണ ക്ലാസ്

ഇരിട്ടി: മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി എം.ജി. കോളേജ് എൻ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്തനാർബുദ , ഗർഭഗളാശയ ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഹർഷ ഗംഗാധരൻ ക്‌ളാസ് നയിച്ചു. നവംബർ 6 ന് സംഘടിപ്പിക്കുന്ന സ്തനാർബുദ ഗർഭ ഗളാശയ ക്യാൻസർ ഡിറ്റക്ഷൻ ക്യാമ്പിന്റെ മുന്നോടിയായി ക്യാമ്പിലെ പൊതുജന പങ്കാളിത്തം ഉറപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ടായിരുന്നു ക്‌ളാസ്. എൻ സി സി കേഡറ്റുളെക്കൂടാതെ കോളേജ് പരിസരത്തെ ഇരിട്ടി മുൻസിപ്പൽ വാർഡ് കൗൺസിലർമാർ, ആശാ വർക്കർമാർ , പൊതുജനങ്ങൾ എന്നിവർ ക്‌ളാസിൽ പങ്കെടുത്തു. എൻ സി സി ഓഫീസർ ക്യാപ്റ്റൻ (ഡോ) ജിതേഷ് കൊതേരി, വാർഡ് കൗൺസിലർമാരായ സിൻന്ദു പ്രകാശൻ , പി.പി. ജയലക്ഷ്മി, സമീർ പുന്നാട്, സി. കെ. അനിത , എൻ സി സി കേഡറ്റ്സ് ശ്രേയ, ടി.പി. അഭിനന്ദ്, ആർ. അഭിഷേക് എന്നിവർ സംസാരിച്ചു.

Related posts

പച്ചക്കറിയുടെ മറവിൽ കടത്തിയ 18 പെട്ടി മദ്യം എക്സൈസ് സംഘം പിടികൂടി – ഒരാൾ അറസ്റ്റിൽ ……….

Aswathi Kottiyoor

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സക്കീര്‍ ഹുസൈന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മീത്തലെ പുന്നാട് പ്രദേശത്ത് സ്ഥാപിച്ച പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍…………

Aswathi Kottiyoor

മത്സ്യകൃഷി വിളവെടുപ്പ് നടത്തി.

Aswathi Kottiyoor
WordPress Image Lightbox