33.9 C
Iritty, IN
November 23, 2024
  • Home
  • Kozhikkod
  • കള്ളപ്പേരില്‍ റിസോര്‍ട്ടിലെത്തി; സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍.
Kozhikkod

കള്ളപ്പേരില്‍ റിസോര്‍ട്ടിലെത്തി; സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍.

കോഴിക്കോട്: രാജ്യദ്രോഹ ഇടപാടുകള്‍ നടന്നെന്ന് സംശയിക്കപ്പെടുന്ന കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി പി.പി.ഷബീര്‍ അറസ്റ്റില്‍. ഒരു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വയനാട്ടില്‍ വച്ചാണ് പോലീസ് പിടികൂടിയത്. കേസില്‍ നാല് പ്രതികളില്‍ മുഖ്യസൂത്രധാരന്മാര്‍ എന്ന് പോലീസ് കരുതുന്ന രണ്ട് പേരിലൊരാളാണ് ഷബീര്‍. പ്രതികള്‍ക്കായി നേരത്തെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രി വയനാട്, പൊഴുതന-കുറിച്യാര്‍മല റോഡ് ജങ്ഷനില്‍വെച്ച് എസ്.ഐ.പവിത്രന്റ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞു നിര്‍ത്തി ഷബീറിനെ പിടികൂടുകയായിരുന്നു. പൊഴുതനയിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ഷബീര്‍. ഷമീര്‍ എന്ന് പേരു മാറ്റിയാണ് വയനാട്ടില്‍ എത്തിയിരുന്നത്. ഇയാള്‍ ഉള്‍പ്പെടെ നാലു പ്രതികള്‍ ഒരു വര്‍ഷത്തോളമായി ഒളിവിലായിരുന്ന സാഹചര്യത്തിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

നേരത്തെ കേസിലെ പ്രതികളുടെ അക്കൗണ്ടില്‍ 46 കോടി രൂപ വന്നതായി കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളില്‍നിന്നും വിദേശത്തുനിന്നും കേസിലെ പ്രതികളായ ചാലപ്പുറം പുത്തന്‍പീടിയേക്കല്‍ പി.പി. ഷബീര്‍, മലപ്പുറം കുട്ടശ്ശേരി സ്വദേശി നിയാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പണം വന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഷബീറിന്റെ സഹോദരന്‍ മൊയ്തീന്‍കോയയും അദ്ദേഹത്തിന്റെ മകനുമെല്ലാം കേസില്‍ പ്രതികളാണ്.

കുറ്റകൃത്യങ്ങള്‍ക്കുവേണ്ടിയാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഉപയോഗിക്കുന്നതെന്ന് നേരത്തേ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പാകിസ്താനിലേക്ക് ഉള്‍പ്പെടെ കോഴിക്കോട്ടെ എക്‌സ്‌ചേഞ്ച് വഴി ഫോണ്‍കോള്‍ പോയിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകലുകള്‍ക്ക് ഉപയോഗിക്കുന്നതും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചാണ്.

Related posts

അന്താരാഷ്ട്ര കയാക്കിങ്‌ ചാമ്പ്യൻഷിപ്പിന്‌ തുടക്കം; ചാലിപ്പുഴയിൽ ആവേശ തുഴയുമായി കയാക്കർമാർ.

Aswathi Kottiyoor

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി

Aswathi Kottiyoor

കോവിഡ് മരണം: സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും ധനസഹായം; നടപടികൾ ലഘൂകരിച്ച് സർക്കാർ

Aswathi Kottiyoor
WordPress Image Lightbox