പേരാവൂർ: ഉരുൾപൊട്ടിയെത്തിയ മലവെള്ളപ്പാച്ചിലിൽ സർവ്വവും നഷ്ടപ്പെട്ട പേരാവൂർ കൃപാ ഭവനിലെ 350 ഓളം അശരണർക്ക് സഹായഹസ്തവുമായി മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് വളണ്ടിയർമ്മാർ. വളണ്ടിയേഴ്സ് സ്വന്തമായും മറ്റുള്ളവരിൽ നിന്നും അധ്യാപകരിൽ നിന്നും സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ പേരാവൂർ കൃപാ ഭവൻ ചാരിറ്റബിൾ ട്രസ്റ്റ് ന് ന ൽകുന്നതിന് വേണ്ടി പഞ്ചായത്ത് മെമ്പർ ജാൻസി കുന്നേൽ, PTAപ്രസിഡണ്ട് ഷാജി പൂപ്പള്ളി, സിജി മംഗലത്ത് കരോട്ട് എന്നിവരുടെ സാന്നിധ്യത്തിൽ
പ്രിൻസിപ്പാൾ ഷാജി വർഗ്ഗീസ് സാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റിജോ ചാക്കോ ,അധ്യാപകർ എന്നിവർ ചേർന്ന് വളണ്ടിയർമാരിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ ഏറ്റുവാങ്ങി . NSS ലീഡർമ്മാരായ ടീന ,അക്ഷയ് എന്നിവർ ഭക്ഷ്യവസ്തുസമാഹരണത്തിന് വളണ്ടിയർ മാർക്ക് മാർഗ്ഗ നിർദ്ദേശം നൽകി. സമാഹരിച്ച വസ്തുക്കൾ പ്രോഗ്രാം ഓഫീസർ റിജോ ചാക്കോ, പ്രസാദ് PA എന്നിവരുടെ നേതൃത്വത്തിൽ കൃപാ ഭവനിൽ എത്തിച്ചു നൽകി.