33.9 C
Iritty, IN
November 23, 2024
  • Home
  • Mumbay
  • റിപ്പോ നിരക്ക് 0.50ശതമാനം കൂട്ടി: വായ്പ പലിശ കുത്തനെ ഉയരും, വളര്‍ച്ചാ അനുമാനം 7.2%.
Mumbay

റിപ്പോ നിരക്ക് 0.50ശതമാനം കൂട്ടി: വായ്പ പലിശ കുത്തനെ ഉയരും, വളര്‍ച്ചാ അനുമാനം 7.2%.

മുംബൈ: തുടര്‍ച്ചയായി മൂന്നാം തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു. ഇത്തവണ 0.50ശതമാനം കൂട്ടിയതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി.

ഉയര്‍ന്നുനിര്‍ക്കുന്ന പണപ്പെരുപ്പവും ആഗോളതലത്തിലെ കേന്ദ്ര ബാങ്കുകളുടെ നിലപാടുമാണ് നിരക്ക് വര്‍ധനയ്ക്കുപിന്നില്‍.

മെയിലെ അസാധാരണ യോഗത്തില്‍ 0.40ശതമാനവും ജൂണില്‍ 0.50ശതമാനവുമാണ് നിരക്കില്‍ വര്‍ധനവരുത്തിയത്. ഇത്തവണത്തെ വര്‍ധനവോടെ മൂന്നുമാസത്തിനിടെ നിരക്കിലുണ്ടായ വര്‍ധന 1.40ശതമാനമായി.

രാജ്യത്തെ പണപ്പെരുപ്പം തുടര്‍ച്ചയായി ആറാമത്തെ മാസവും ആര്‍ബിഐയുടെ ക്ഷമതാപരിധിയായ ആറുശതമാനത്തിന് മുകളിലാണ്. ഉപഭോക്ത വില സൂചിക പ്രകാരമുള്ള വിലക്കയറ്റം ജൂണില്‍ 7.01ശതമാനമായിരുന്നു.

ആര്‍ബിഐയുടെ പ്രഖ്യാപനംവരുംമുമ്പെതന്നെ ബങ്കുകള്‍ വായ്പാ പലിശ ഉയര്‍ത്തിതുടങ്ങിയിരുന്നു. കഴിഞ്ഞയാഴ്ചയിലെ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ യോഗത്തില്‍ മുക്കാല്‍ശതമാനം വര്‍ധനവാണ് പ്രഖ്യാപിച്ചത്.

റിപ്പോ അരശതമാനംകൂട്ടിയതോടെ കോവിഡിനുമുമ്പുള്ള നിരക്കിലെത്തി.
കോവിഡിനു തൊട്ടുമുമ്പ് റിപ്പോ നിരക്ക് 5.15ശതമാനമായിരുന്നു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന പണപ്പെരുപ്പം 6.7ശതമാനം.
വളര്‍ച്ച 7.2ശതമാനം തിരിച്ചുപിടിക്കാനാകുമെന്നും ആര്‍ബിഐ ഗവര്‍ണര്‍.

Related posts

പ്രമുഖ ഓഹരി നിക്ഷേപകനും ശതകോടീശ്വരനുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു.

Aswathi Kottiyoor

ആർ. ടി. ജി. എസ് സേവനം 14 മണിക്കൂർ തടസ്സപ്പെടും….

Aswathi Kottiyoor

ഡിജിറ്റൽ വായ്പാ സ്ഥാപനങ്ങൾക്ക് നിയന്ത്രണം കൊണ്ട് വരുന്നതിനു മാർഗ നിർദ്ദേശങ്ങൾ തേടി റിസേർവ് ബാങ്ക്…..

Aswathi Kottiyoor
WordPress Image Lightbox