25.3 C
Iritty, IN
September 29, 2024
  • Home
  • Kerala
  • ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ലോഗോ
Kerala

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ലോഗോ

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രോ ചാൻസലറും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ആയ ഡോ. ആർ. ബിന്ദുവിന് നൽകി പ്രകാശനം ചെയ്തു.മന്ത്രി കെ. എൻ. ബാലഗോപാൽ, എം. മുകേഷ് എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ നിയമസഭാമന്ദിരത്തിൽ മുഖ്യമന്ത്രിയുടെ ചേംബറിലാണ് പ്രകാശനം നടന്നത്.
വിജ്ഞാന ചിഹ്നമായ താമര ഇതളുകൾക്ക് നടുവിലായി ശ്രീനാരായണഗുരുവിന്റെ പ്രതീകാത്മക രേഖാ ചിത്രത്തിനുമുന്നിൽ ആനയുടെ തുമ്പിക്കൈയിൽ ഉയർത്തിപ്പിടിച്ച പുസ്തകത്തോടൊപ്പം ‘വിദ്യകൊണ്ട് സ്വതന്ത്രരാവുക’ എന്ന ഗുരുവചനവും ലോഗോയിൽ ആലേഖനം ചെയ്തിട്ടുണ്ട്.
ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചെയർമാനും കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി. കെ. നാരായണൻ, തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജ് പ്രിൻസിപ്പാൾ ഡോ. വി.മനോജ് എന്നിവർ അംഗങ്ങളായ സമിതി നേതൃത്വം നൽകി ചിത്രകാരനായ അൻസാരി മംഗലത്തോപ്പ് ആണ് ലോഗോ രൂപകൽപന ചെയ്തത്.
സർവകലാശാല വൈസ് ചാൻസിലർ ഡോ. പി.എം. മുബാറക് പാഷ, പ്രോ വൈസ് ചാൻസലർ ഡോ. എസ്. വി.സുധീർ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ബിജു കെ. മാത്യു, ഡോ. കെ. ശ്രീവത്സൻ, ഡോ. എം. ജയപ്രകാശ്, ഡോ. കെ.പി. പ്രേംകുമാർ, രജിസ്ട്രാർ ഡോ. എം. ജയമോഹൻ, പരീക്ഷാ കൺട്രോളർ ഡോ. ഗ്രേഷ്യസ് ജയിംസ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

ഹരിത കർമ സേനാ അംഗങ്ങൾക്ക് അനുഭവക്കുറിപ്പ് രചനാ മത്സരം

Aswathi Kottiyoor

സംസ്ഥാനത്ത് ഏപ്രിൽ മൂന്ന് വരെ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത

Aswathi Kottiyoor

തോമസിന്റെ കുടുംബത്തിന് നഷ്ട പരിഹാരം ഉടൻ നൽകണം: കോൺഗ്രസ്

Aswathi Kottiyoor
WordPress Image Lightbox