കണ്ണൂർ.
മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകാരമായി ബസ് ഓടിച്ച ഡ്രൈവർക്കെതിരെ മോട്ടോർ വാഹന എൻഫോസ്മെന്റ് വിഭാഗം കേസ് എടുത്തു. പയ്യന്നുർ കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിലെ ഡ്രൈവർക്ക് എതിരെയാണ് കേസ് എടുത്തത് പയ്യന്നുർ നിന്നും കണ്ണൂർക്കു സർവീസ് നടത്തിയ ബസിന്റെ ഡ്രൈവർ മൊബൈലിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യം യാത്രകർ ക്യാമറയിൽ പകർത്തി എൻഫോസ്മെന്റ് വിഭാഗത്തിന് അയച്ചുകൊടുത്തു. കണ്ണൂർ ആർ ടി ഓ എൻഫോസ്മെന്റ് ശ്രീ.പ്രമോദ്കുമാറിന്റെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജഗൻലാലും സംഘവുമാണ് വാഹന പരിശോധന നടത്തി കേസ് എടുത്തത്. മോട്ടോർ വാഹന നിയമം അനുസരിച്ചു ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുവാൻ ശുപാർശ ചെയ്തിട്ടുള്ളതായി അറിയിച്ചു.
previous post
next post