24.5 C
Iritty, IN
November 28, 2023
  • Home
  • Peravoor
  • ഭീക്ഷണി ഉയര്‍ത്തി കാട്ടുതേനീച്ചകള്‍
Peravoor

ഭീക്ഷണി ഉയര്‍ത്തി കാട്ടുതേനീച്ചകള്‍

നിടുംപൊയില്‍: ടൗണിന് സമീപമുള്ള കൂറ്റന്‍ മരത്തില്‍ കൂടു കൂടിയിരിക്കുന്ന കാട്ടുതേനീച്ചകള്‍ പ്രദേശവാസികളുടെയും യാത്രക്കാരുടെയും വ്യാപാരികളുടെയും ഉറക്കം കെടുത്തുന്നു.കണ്ടാല്‍ കൗതുകം തോന്നുന്നുണ്ടെങ്കിലും ഈ ദൃശ്യം അല്പം ഗൗരവമുള്ളതാണ്. നിടുംപൊയില്‍ ടൗണിന് സമീപമുള്ള കൂറ്റന്‍ മരത്തിലാണ് കാട്ടുതേനീച്ചകള്‍ കൂടുകൂട്ടിയിരിക്കുന്നത്.

ചെറുതും വലുതുമായ 60 ഓളം കൂടുകളാണ് ഈ മരത്തിലുള്ളത്. മരത്തിന് തൊട്ടടുത്ത് തന്നെയാണ് കെ.എസ്. ഇ.ബി സബ്ബ്‌സ്റ്റേഷനും റേഷന്‍ കടയും പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും വിധത്തില്‍ തേനീച്ച കൂട് ഇളകാനുള്ള സാഹചര്യമുണ്ടായാല്‍ വലിയ ഒരു അപകടമായിരിക്കും ഇവിടെയുണ്ടാവുക.

നിടുംപൊയില്‍ ടൗണിന് തൊട്ടടുത്ത് തന്നെയാണ് ഈ മരം സ്ഥിതി ചെയ്യുന്നത് എന്നുള്ളത് കൊണ്ടു തന്നെ ടൗണിലെത്തുന്ന യാത്രക്കാര്‍ക്കും ഇത് ഭീഷണിയായി മാറും. ഇതിന് മുന്‍പ് രണ്ടു തവണയാണ് പ്രദേശത്ത് തേനീച്ച ആക്രമണം ഉണ്ടായത്. നിരവധി പേര്‍ക്കാണ് അന്ന് തേനീച്ച ആക്രമണത്തില്‍ പരിക്കേറ്റത്. കാണാന്‍ കൗതുകമേറെയുണ്ടെങ്കിലും ഏറെ ഭീതിയോടെയാണ് വ്യാപാരികളും യാത്രക്കാരും പ്രദേശവാസികളും ഇവിടെ കഴിയുന്നത്. ബന്ധപ്പെട്ട അധികൃതര്‍ ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Related posts

നവകേരളം കർമ്മപദ്ധതി: “ഓർമ്മമരം” ക്യാമ്പയിൽ പ്രവർത്തനങ്ങളുടെ ഒരുക്കം നവകേരളം പച്ചത്തുരുത്തിൽ തുടങ്ങി

Aswathi Kottiyoor

അയൽവാസിയുടെ പറമ്പിൽ നായ കയറിയതിന് ഉടമയ്ക്ക് മർദനം

Aswathi Kottiyoor

ആവശ്യത്തിന് ഡോക്ടർമാരില്ല: താലൂക്കാസ്പത്രി പ്രസവശുശ്രൂഷാ വിഭാഗം പ്രവർത്തനം താളം തെറ്റി.

WordPress Image Lightbox