23 C
Iritty, IN
September 27, 2024
  • Home
  • Iritty
  • മുസ്ലിം ലീഗ് വഖഫ് സംരക്ഷണ പ്രക്ഷോപ സമര സംഗമം നടത്തി
Iritty

മുസ്ലിം ലീഗ് വഖഫ് സംരക്ഷണ പ്രക്ഷോപ സമര സംഗമം നടത്തി

ഇരിട്ടി: വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാം ഘട്ട സമര പരിപാടിയുടെ ഭാഗമായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ‘നിയമം പിൻവലിക്കുന്നത് വരെ പോരാട്ടം’ എന്ന ലേബലിൽ മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ സമര സംഗമം സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു മുസ്ലിംലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡണ്ട് എം എം . മജീദ് അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുറഹിമാൻ ,അഷ്റഫ് ചായിലോട്,സമീർ പുന്നാട്, വി.പി റഷീദ് , ഫവാസ് പുന്നാട് പ്രസംഗിച്ചു. എം.കെ.ഹാരിസ് സ്വാഗതവും കെ.കെ.അർഷാദ് നന്ദിയും പറഞ്ഞു. .
അന്തു മസാഫി , എൻ കെ ശറഫുദ്ദീൻ, പി.വി.സി. മായൻ ഹാജി, പി.ബഷീർ , കോമ്പിൽ അബ്ദുൽ ഖാദർ, സി.അബ്ദുള്ള ഹാജി, പി.പി.അബ്ദുൽ ഖാദർ, ഇബ്രാഹിം ഹാജി പെരിയത്തിൽ ,സി.എം.ഷാക്കിർ നേതൃത്വം നൽകി.

Related posts

എക്സൈസ് കൺട്രോൾ റൂം ആരംഭിച്ചു.

Aswathi Kottiyoor

ഒപ്പ് ശേഖരിച്ച് പൊതുമരാമത്ത് എ.ഇ.ക്ക് നിവേദനം നൽകി.

Aswathi Kottiyoor

ഫ്രീഡം വിജിൽ സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox