33.9 C
Iritty, IN
November 23, 2024
  • Home
  • Kottayam
  • ഞാന്‍ സുരേഷ്, വാവ സുരേഷ്’; ആശ്വാസമായി ആ മറുപടി: ജീവിതത്തിലേക്കു മടക്കം.
Kottayam

ഞാന്‍ സുരേഷ്, വാവ സുരേഷ്’; ആശ്വാസമായി ആ മറുപടി: ജീവിതത്തിലേക്കു മടക്കം.


കോട്ടയം∙ ‘ഞാന്‍ സുരേഷ്, വാവ സുരേഷ്’ – മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ പേര് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി അദ്ദേഹത്തിന്റെ ജീവന്‍ കാക്കാന്‍ കിണഞ്ഞു ശ്രമിച്ച ഡോക്ടര്‍മാര്‍ക്കും വാവയെ സ്‌നേഹിക്കുന്നവര്‍ക്കും വലിയ ആശ്വാസമായി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന വാവയെ ഇന്നലെ വെന്റിലേറ്ററില്‍നിന്നു മാറ്റിയിരുന്നു. ഡോക്ടര്‍മാരുടെ സഹായത്തോടെ സുരേഷ് അല്‍പം നടക്കുകയും ചെയ്തു.
ഡോക്ടര്‍മാരുടെ ചോദ്യത്തിന് സുരേഷ് കൃത്യമായി മറുപടി നല്‍കിയത് തലച്ചോറിലേക്കുള്ള രക്തഓട്ടം സാധാരണ നിലയിലായതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. ഓര്‍മ തിരിച്ചുകിട്ടിയോ എന്ന് അറിയുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനും വേണ്ടിയായിരുന്നു ചോദ്യം ചോദിച്ചത്. പാമ്പ് കടിച്ചതിനെക്കുറിച്ച് സുരേഷിനോടു ചോദിച്ചില്ല. ഹൃദയസ്തംഭനം ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കിയതെന്നു ഡോ. ജയകുമാര്‍ പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തെ കട്ടിലില്‍ ചാരിയിരുത്തി ദ്രവരൂപത്തിലുള്ള ആഹാരം നല്‍കി. ഇന്നുകൂടി ഐസിയുവില്‍ നിരീക്ഷണത്തില്‍ കിടത്തിയ ശേഷം സുരേഷിനെ സ്റ്റപ്പ് ഡൗൺ ഐസിയു മുറിയിലേക്ക് ഉച്ചയോടെ മാറ്റും. കോട്ടയം കുറിച്ചിയില്‍ വച്ച് മൂര്‍ഖന്റെ കടിയേറ്റതിനെ തുടര്‍ന്നു തിങ്കളാഴ്ചയാണ് സുരേഷിനെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുരേഷ് ജീവിതത്തിലേക്കു മടങ്ങിയതിന്റെ ആശ്വാസത്തിലാണ് കേരളമാകെയും കുറിച്ചി നിവാസികളും.

Related posts

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാൾ കൂടി പിടിയിൽ

Aswathi Kottiyoor

നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം! ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയിൽ പ്രതികരിച്ച് സിസ്റ്റർ ലൂസി കളപ്പുര

Aswathi Kottiyoor

ചൈന ദരിദ്രരുടെ എണ്ണം കുറയ്ക്കുമ്പോള്‍ ഇന്ത്യ ദാരിദ്ര്യം വളര്‍ത്തുന്നു’: എസ് രാമചന്ദ്രന്‍ പിള്ള.

Aswathi Kottiyoor
WordPress Image Lightbox