24.8 C
Iritty, IN
September 23, 2023
  • Home
  • Kerala
  • നാടോടി സ്ത്രീയ്ക്ക് പ്രസവ ചികിത്സ ഒരുക്കിയ ആശുപത്രിക്ക് മന്ത്രിയുടെ അഭിനന്ദനം
Kerala

നാടോടി സ്ത്രീയ്ക്ക് പ്രസവ ചികിത്സ ഒരുക്കിയ ആശുപത്രിക്ക് മന്ത്രിയുടെ അഭിനന്ദനം

പ്രസവ വാർഡില്ലാത്ത ഏറ്റുമാനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ നാടോടി സ്ത്രീയ്ക്ക് മതിയായ പരിചരണം നൽകി പ്രസവം എടുത്ത ഏറ്റുമാനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. മാതൃകാപരമായ പ്രവർത്തനമാണ് പ്രഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. എ. ആനന്ദ് കൃഷ്ണൻ, നഴ്സുമാരായ സിനി, പ്രീതി, ഗിരിജ ജയ്മോൻ, ആരോഗ്യ പ്രവർത്തക സരസ്വതി എന്നിവർ നടത്തിയത്. മതിയായ ചികിത്സയും പരിചരണവും നൽകി അമ്മയേയും കുഞ്ഞിനേയും കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു. കോവിഡ് കാലത്ത് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു.

Related posts

പ്ലസ് വൺ സ്കൂൾ കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷകൾ അനുസരിച്ചുള്ള അലോട്മെന്റ് ഇന്ന് മുതൽ

𝓐𝓷𝓾 𝓴 𝓳

സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ട്രെയിനുകൾ പഴയ നമ്പറുകളിലേക്ക്‌ മാറി; പാസഞ്ചറുകൾ അനുവദിച്ചില്ല; ഉയർന്ന നിരക്കിലും മാറ്റമില്ല .

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox