24.3 C
Iritty, IN
October 4, 2023
  • Home
  • Iritty
  • ബൈക്കിൽ കടത്തിയ 20 കുപ്പി മദ്യം പിടികൂടി
Iritty

ബൈക്കിൽ കടത്തിയ 20 കുപ്പി മദ്യം പിടികൂടി

ഇരിട്ടി: സ്‌ട്രൈക്കിങ്ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ടിന്റെ നേതൃത്വത്തിൽ ഉളിക്കൽ ഭാഗത്തു നടത്തിയ പരിശോധനയിൽ
KL-60- C – 2331 നമ്പർ പൾസർ ബൈക്കിൽ കടത്തികൊണ്ട് വരികയായിരുന്ന 20 കുപ്പി മദ്യം പിടികൂടി. പരിശോധനക്കിടെ ബൈക്ക് ഉപേക്ഷിച്ചു ഓടിപോയതിനാൽ പ്രതിയെ തത്സമയം അറസ്റ്റ് ചെയ്യാൻസാധിച്ചിട്ടില്ല.ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി.വി. വത്സൻ,സിവിൽ എക്സ്സൈസ് ഓഫീസർമാരായ നെൽസൺ ടി തോമസ്,വി.കെ. അനിൽകുമാർ,ബെൻഹർ കോട്ടത്തു വളപ്പിൽ,ഡ്രൈവർ സി.യു.അമീർ എന്നിവർ പരിശോധയിൽ പങ്കെടുത്തു.മദ്യം കടത്തിയ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും അന്വേഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.

Related posts

മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ എടൂര്‍ സെന്റ് മേരീസ് ഫൊറോന ദേവാലയം പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം 26 ന് 4 ന്

സ്വാതന്ത്ര്യ സമര സേനാനി അപ്പനായർ അന്തരിച്ചു.

പഴയ പാലം ജുമാമസ്ജിദ് ഉദ്ഘാടനം നിർവഹിച്ചു

WordPress Image Lightbox