24.1 C
Iritty, IN
October 5, 2023
  • Home
  • Kerala
  • പൊതുവിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് എസ്.സി.ഇ.ആർ.ടി അംഗീകാരം നൽകുന്നു
Kerala

പൊതുവിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് എസ്.സി.ഇ.ആർ.ടി അംഗീകാരം നൽകുന്നു

പൊതുവിദ്യാഭ്യാസ മേഖലയിൽ അക്കാദമിക മികവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന മികച്ച വിദ്യാഭ്യാസ മാതൃകകൾ കണ്ടെത്തി അംഗീകാരം നൽകുന്നതിനും അവ വ്യാപിപ്പിക്കുന്നതിനുമുള്ള പദ്ധതിയുമായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി). പ്രീ-പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള സർക്കാർ, സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അധ്യാപക വിദ്യാഭ്യാസ (D.EI.Ed) സ്ഥാപനങ്ങൾക്കും അവർ നടപ്പിലാക്കിയതോ നടപ്പിലാക്കി വരുന്നതോ ആയ നൂതന അക്കാദമിക പദ്ധതികൾ ഇതിൽ ഉൾപ്പെടുത്താം. വിദ്യാഭ്യാസ ഗുണമേൻമ വർദ്ധിപ്പിക്കൽ, അക്കാദമിക മികവ്, വിവിധ പഠന-പരിപോഷണ പദ്ധതികൾ, അക്കാദമിക വിലയിരുത്തൽ തുടങ്ങിയവയിലെ മികച്ച മാതൃകകളാണ് എസ്.സി.ഇ.ആർ.ടി അന്വേഷിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ഇവ വിശദമായ ഡോക്യുമെന്റെഷനിലൂടെ വ്യാപനത്തിനുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കും.
പദ്ധതികളും വിശദാംശങ്ങളും ഉൾപ്പെടുന്ന (ചിത്രങ്ങൾ, ഡിജിറ്റൽ രേഖകൾ ഉൾപ്പടെ) നോമിനേഷനുകൾ സ്‌കൂൾ മേലധകാരിയുടെ സാക്ഷ്യപത്രത്തോടെ ജനുവരി 31നകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തൽ സമർപ്പിക്കണം. നോമിനേഷനുകൾ scertresearch@gmail.com എന്ന ഇ-മെയിലിലേക്കും അയക്കാം.

Related posts

കെഎസ്ആർടിസി ടിക്കറ്റ് ചാർജ് ഫോൺ പേ വഴി; ഇന്നു മുതൽ

𝓐𝓷𝓾 𝓴 𝓳

നെൽകർഷകർക്ക് ഓണത്തിന് കുമ്പിളിൽ കഞ്ഞി; 400 കോടി വായ്പ കിട്ടിയേക്കില്ല

കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു.പി സ്കൂളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox