22.4 C
Iritty, IN
October 3, 2023
  • Home
  • Iritty
  • സമ്പൂർണ്ണ പച്ചക്കറി കൃഷി വ്യാപന പദ്ധതി ; കുടുംബങ്ങൾക്ക് വിത്തും വളവും നല്കി
Iritty

സമ്പൂർണ്ണ പച്ചക്കറി കൃഷി വ്യാപന പദ്ധതി ; കുടുംബങ്ങൾക്ക് വിത്തും വളവും നല്കി

ഇരിട്ടി: പച്ചക്കറി കൃഷി പ്രോത്സാഹിപ്പിച്ച് സ്വയം പര്യാപ്തത ലക്ഷ്യമാക്കി പായം പഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂർണ്ണ പച്ചക്കറി കൃഷി വ്യാപന പദ്ധതി പ്രകാരം കുടുംബങ്ങൾക്ക് വിത്തും വളവും നൽകി. പായം കൃഷി ഭവന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാലുകിലോ ജൈവ വളവും വിത്തുമാണ് നൽകുന്നത്. വള്ളിത്തോട് നടന്ന ചടങ്ങിൽ വിത്തിന്റെയും വളത്തിന്റെയും പഞ്ചായത്ത് തല വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി നിർവ്വഹിച്ചു. സ്റ്റാന്റിംങ്ങ് കമ്മിറ്റി അധ്യക്ഷ പി.എൻ. ജെസ്സി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർകെ.ജെ. രേഖ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജാരാജൻ, മിനിപ്രസാദ്, അനിൽ .എം. കൃഷ്ണ, ബിജു കൊങ്ങാടൻ എന്നിവർ സംസാരിച്ചു.

Related posts

തിരഞ്ഞെടുപ്പ് നിർദ്ദേശങ്ങൾ പാലിക്കുമെന്ന് ഉറപ്പുമായി സർവകക്ഷി യോഗം ചേർന്നു……….

ലോക ലഹരി വിരുദ്ധ ദിനാചരണം

ഇരിട്ടി നഗരസഭാ വികസന സെമിനാർ കെ. ശ്രീലത ഉദ‌്ഘാടനം ചെയ‌്തു……….

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox