28.6 C
Iritty, IN
September 23, 2023
  • Home
  • Iritty
  • ഇടിച്ചുതാഴ്ത്തിയ ഇരിട്ടി കുന്ന് അപകടരഹിതമാക്കണം
Iritty

ഇടിച്ചുതാഴ്ത്തിയ ഇരിട്ടി കുന്ന് അപകടരഹിതമാക്കണം

ഇരിട്ടി: തലശ്ശേരി – വളവുപാറ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഇരിട്ടി പാലത്തിന് സമീപം ചെങ്കുത്തായി ഇടിച്ച ഇരിട്ടി കുന്ന് അടുത്ത മഴക്കാലത്തിനു മുൻപ് അപകടരഹിതമാക്കണമെന്ന് ബി ജെപി ഇരിട്ടി മണ്ഡലം കമ്മിറ്റി ഭാരവാഹി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഇടതടവില്ലാതെ വാഹനങ്ങൾ ഓടുന്ന റോഡിൽ കനത്ത മഴയുണ്ടായാൽ ഏതു നിമിഷവും കുന്ന് ഇടിഞ്ഞുവീണ് വലിയ ദുരന്തം ഉണ്ടാകാനിടയുണ്ട്. കുന്നിടിക്കുന്ന സമയത്ത് സുരക്ഷാ ഭിത്തി നിർമ്മിക്കുമെന്ന് കെ എസ് ടി പി പറഞ്ഞിരുന്നെങ്കിലും പണിതീർന്ന് ഒരു വർഷം പിന്നിട്ടിട്ടും അതുണ്ടായില്ല. സുരക്ഷാ ഭിത്തിയോ സമാനമായ മറ്റ് മാർഗ്ഗങ്ങളോ സ്വീകരിച്ചു കുന്ന് അപകട രഹിതമാക്കണമെന്നും ഇല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന്‌ ബി ജെ പി നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ബി ജെ പി ജില്ലാ സെൽ കോർഡിനേറ്റർ രാജൻ പുതുക്കുടി യോഗം ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി അദ്ധ്യക്ഷത വഹിച്ചു. കെ. ശിവശങ്കരൻ, അനിത മണ്ണോറ, പ്രിജേഷ് അളോറ, സി. രജീഷ് എന്നിവർ സംസാരിച്ചു.

Related posts

ആറളം ഫാമിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കോംപ്ലക്സ് നിർമ്മാണം അന്തിമ ഘട്ടത്തിൽ

𝓐𝓷𝓾 𝓴 𝓳

കർഷക സമരം; ഇന്ന് ഇരിട്ടിയിൽ റോഡുപരോധം………….

𝓐𝓷𝓾 𝓴 𝓳

പു​റം​ലോ​ക​ത്തെ​ത്താ​ൻ മു​ള​ച്ച​ങ്ങാ​ടത്തെ ആശ്രയിച്ച് രണ്ട് കുടുംബങ്ങൾ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox