24.3 C
Iritty, IN
October 4, 2023
  • Home
  • Iritty
  • ആറളം ഫാമിൽ ഉദ്പാദിപ്പിച്ച മഞ്ഞൾ റെയ്ഡ്കോ ഏറ്റെടുക്കും – ധാരണാ പത്രം ഒപ്പുവെച്ചു
Iritty

ആറളം ഫാമിൽ ഉദ്പാദിപ്പിച്ച മഞ്ഞൾ റെയ്ഡ്കോ ഏറ്റെടുക്കും – ധാരണാ പത്രം ഒപ്പുവെച്ചു

ഇരിട്ടി: ആറളം ഫാമിൽ 25 ഏക്കറിൽ കൃഷിചെയ്‌ത മഞ്ഞൾ മുഴുവൻ റെയ്ഡോ വാങ്ങും. ഇത് സംബന്ധിച്ച ഒപ്പുവെച്ചു. വൈവിധ്യ വത്ക്കരണത്തിന്റെ ഭാഗമായാണ് ആറളം ഫാമിൽ 25 ഏക്കറിൽ മഞ്ഞൾ കൃഷിനടത്തിയത്. മഞ്ഞളിന്റെ വിളവെടുപ്പ് ഉടൻ നടക്കും.
ഫാമിൽ ഉത്പ്പാദിപ്പിച്ച മുഴുവൻ മഞ്ഞളും ഏറ്റെടുക്കാമെന്ന് റെയ്‌ക്കോ നേരത്തെ ഉറപ്പു നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് വ്യാഴാഴ്ച റെയ്ഡ്കോ ഫാമുമായുള്ള വിൽപ്പനയ്ക്കുള്ള ധാരണാ പത്രം ഒപ്പുവെച്ചത്. പോളിഷ് ചെയ്ത മഞ്ഞളിന്‌ റെയ്‌ക്കോ വിപണി വിലയേക്കാൾ 10 ശതമാനം അധികം നൽകും. 25 ഏക്കറിലെ കൃഷിയിൽ നിന്നും 200 ടൺ മഞ്ഞളാണ് ഫാം അധികൃതർ ഇക്കുറി പ്രതീക്ഷിക്കുന്നത്.
മഞ്ഞൾ പുഴുങ്ങുന്നതിനും ഉണക്കുന്നതിനും പോളീഷ് ചെയ്യുന്നതിനുമുള്ള യന്ത്രങ്ങളും ഫാമിൽ സജ്ജമാക്കിക്കഴിഞ്ഞു. വന്യമൃഗ ശല്യം മൂലം മറ്റ് വിളകൾ എല്ലാം കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയിലായതോടെയാണ് ഫാം അധികൃതർ മഞ്ഞൾ കൃഷിയിലേക്ക് തിരിഞ്ഞത്. മഞ്ഞളിന് വന്യമൃങ്ങളിൽ നിന്നും കാര്യമായ ശല്യമൊന്നും ഉണ്ടായില്ല. എന്നാൽ കാട്ടാന കയറി ചവിട്ടി നശിപ്പിക്കുന്നതിനാൽ വെലിക്കെട്ടി സംരക്ഷിക്കുകയായിരുന്നു. വിൽപ്പനയ്ക്ക് സൗകര്യമായതിനാൽ അടുത്ത തവണ കൂടുതൽ സ്ഥലത്ത് മഞ്ഞൾ കൃഷി നടത്താനും ആലോചനയുണ്ട്. ഡ്രോൺ ഉപയോഗിച്ച് സുഷ്മാണു മൂലകങ്ങളും വളപ്രയോഗവും നടത്തിയതിനാൽ മികച്ച ഉത്പ്പാദനമാണ് പ്രതീക്ഷിക്കുന്നതെന്ന് ഫാം അധികൃതർ പറഞ്ഞു.
റെയ്‌ക്കോ ചെയർമാൻ വൽസൻ പാനോളി , ഡയറക്ടർ ബോർഡ് അംഗങ്ങൾ, ഫാം അഡ്മിനിസ്‌ടേറ്റീവ് ഓഫസർ കെ.ആർ. പ്രസന്നൻ നായർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആറളം ഫാമിംങ് കോർപ്പറേഷനു വേണ്ടി മാനേജിംങ് ഡയറക്ടർ എസ്. ബിമൽ ഘോഷ് റെയ്‌ക്കോ എം ഡി സി.പി. മനോജ് കുമാറുമാണ് ധാരണാ പത്രത്തിൽ ഒപ്പുവച്ചത്.

Related posts

റേഷൻ ഡീലർമാർ സപ്ലൈ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

𝓐𝓷𝓾 𝓴 𝓳

വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യ്ക്ക് ഇ​ന്ന് ഇ​രി​ട്ടി​യി​ൽ സ്വീ​ക​ര​ണം

𝓐𝓷𝓾 𝓴 𝓳

നിയന്ത്രണം വിട്ട പിക്കപ്പ് മിനി ലോറി പഴശ്ശി ജലാശയത്തിലേക്ക് മറിഞ്ഞു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox