23.6 C
Iritty, IN
October 3, 2023
  • Home
  • Kerala
  • തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പാഴ്വസ്‌തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കും: മന്ത്രി എം വി ഗോവിന്ദന്‍
Kerala

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പാഴ്വസ്‌തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കും: മന്ത്രി എം വി ഗോവിന്ദന്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പാഴ് വസ്‌തു സംഭരണ കേന്ദ്രങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കി തീപ്പിടുത്തം പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. ഇവിടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള പരിശോധനാ സൂചിക മൂര്‍ത്തമാക്കി സര്‍ക്കുലര്‍ പുറത്തിറക്കാന്‍ ശുചിത്വ മിഷന് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

ശുചിത്വ മിഷന്‍, ഹരിത കേരളം മിഷന്‍, ക്ലീന്‍ കേരള കമ്പനി, കേരള ഫയര്‍ ആന്റ് റസ്‌ക്യു സര്‍വ്വീസ്, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ സംയുക്ത ടീം സംസ്ഥാനത്തെ തെരഞ്ഞെടുത്ത പാഴ്വസ്തു സംഭരണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ ഭൂരിഭാഗം കേന്ദ്രങ്ങളിലും ഫയര്‍ ആന്റ് റസ്‌ക്യു ഇലക്ട്രിക്കല്‍ സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണമായും ഒരുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കി. ഇതിനെ തുടര്‍ന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പാഴ്വസ്തു സംഭരണ കേന്ദ്രങ്ങളില്‍ ഒരുക്കേണ്ട കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കുലറായി നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Related posts

ആവശ്യമായ വിദ്യാർഥികൾക്കെല്ലാം ലാപ്ടോപ്പുകൾ ലഭ്യമാക്കും: മുഖ്യമന്ത്രി

𝓐𝓷𝓾 𝓴 𝓳

ശുചിമുറികൾ ട്രാക്ക് ചെയ്യാനുള്ള മൊബൈൽ ആപ്പ് സജ്ജമാക്കും: മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ

𝓐𝓷𝓾 𝓴 𝓳

2050ൽ ​​കേ​​ര​​ളം കാ​​ർ​​ബ​​ൺ ന്യൂ​​ട്ര​​ൽ സം​​സ്ഥാ​​ന​​മാ​​കും: മു​​ഖ്യ​​മ​​ന്ത്രി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox