28.6 C
Iritty, IN
September 23, 2023
  • Home
  • Thiruvanandapuram
  • കൊവിഡ് വ്യാപനം രൂക്ഷം; കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്
Thiruvanandapuram

കൊവിഡ് വ്യാപനം രൂക്ഷം; കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്


സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. നിയന്ത്രണങ്ങള്‍ കര്‍ശനം ആക്കേണ്ടി വരുമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ തൂീരുമാനം. കര്‍ശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വര്‍ധിച്ച് വരുന്ന കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ആശുപത്രികള്‍ സജ്ജ്മാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആവശ്യത്തിന് ഐസിയു, വെന്റിലേറ്റര്‍ എന്നിവയുടെ സൗകര്യമുണ്ട്. രണ്ടാം തരംഗത്തെ അപേക്ഷിച്ചു ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം കുറവെന്നാണ് വിലയിരുത്തല്‍.

അതേസമയം, കേരളത്തില്‍ നിലവില്‍ പടര്‍ന്ന് പിടിക്കുന്നത് ഒമിക്രോണും ഡെല്‍റ്റയുമാണെന്ന് ആരഗ്യ മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ക്ലസ്റ്ററുകള്‍ ആകുന്ന സ്‌കൂളുകള്‍ അടച്ചിടുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കേരളത്തില്‍ ഇന്നലെ 28,481 പേരക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Related posts

സ്വരാജ് ട്രോഫി : തിരുവനന്തപുരം മികച്ച ജില്ലാപഞ്ചായത്ത്‌ കോർപറേഷൻ കോഴിക്കോട്‌

𝓐𝓷𝓾 𝓴 𝓳

ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സഹായം ആവശ്യമുള്ളവർക്ക് സാധ്യമായതെല്ലാം ചെയ്ത് കൊടുക്കണം : രാഹുൽ ഗാന്ധി….

18-45 വയസ്സുകാർക്കുള്ള വാക്സിൻ നയം വിശദീകരിച്ച് മുഖ്യമന്ത്രി…..

WordPress Image Lightbox