കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. കണ്ണൂർ വാരം സ്വദേശിയിൽ നിന്നും പിടികൂടിയത് 925 ഗ്രാം സ്വർണം. ഐഎക്‌സ് 744 എയർ ഇന്ത്യ എക്സ്പ്രസിൽ ഷാർജയിൽ നിന്നുമെത്തിയ കണ്ണൂർ വാരം സ്വദേശി ഹസ്‌നാഫിൽ നിന്നാണ് 45 ലക്ഷം രൂപ വിലവരുന്ന 925 ഗ്രാം സ്വർണം പിടികൂടിയത്. കണ്ണൂർ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ കെ. സുകുമാരൻ, സിവി മാധവൻ, ഇൻസ്‌പെക്ടർമാരായ എൻ. അശോക് കുമാർ, മനോജ് കുമാർ, സന്ദീപ് കുമാർ, മനീഷ് കുമാർ, എംവി വത്സല, ഹെഡ് ഹവിദാർ തുടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.