കണിച്ചാര്‍: ഡി.വൈ.എഫ്.ഐ കണിച്ചാര്‍ മേഖലാ സമ്മേളനം ഓടംത്തോടില്‍ നടന്നു.ഡിവൈഎഫ്‌ഐ കണിച്ചാര്‍ മേഖലയ്ക്കു കീഴിലെ 12 യുണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മേഖലാ സമ്മേളനം നടത്തുന്നത്. ഓടംത്തോടില്‍ പ്രത്യേകം സജ്ജീകരിച്ച പി ബിജു നഗറില്‍ നിലവിലെ മേഖലാ പ്രസിഡണ്ട് കെ.വി രാഹുല്‍ പതാകയുയര്‍ത്തി.ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം നൗഷീലത്ത് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ പൂജാ രാജ് രക്തസാക്ഷി പ്രമേയവും, യദു ദിവാകരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹികളായ പി.സുകേഷ്, സി.സനീഷ് സംഘാടക സമിതി ചെയര്‍മാന്‍ ടി.ജെ ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.
previous post