23.9 C
Iritty, IN
September 23, 2023
  • Home
  • Kerala
  • വയനാട്ടിലേക്ക് ഉല്ലാസയാത്രയുമായി കെഎസ്ആർടിസി
Kerala

വയനാട്ടിലേക്ക് ഉല്ലാസയാത്രയുമായി കെഎസ്ആർടിസി

ചുരുങ്ങിയ ചെലവിൽ വയനാട്ടിലേക്ക് വിനോദസഞ്ചാരത്തിന് അവസരം ഒരുക്കി കെഎസ്ആർടിസി. 23 മുതൽ കണ്ണൂർ ഡിപ്പോയിൽനിന്ന്‌ വയനാട്ടിലേക്ക് എല്ലാ ഞായറാഴ്ചകളിലും ഉല്ലാസയാത്ര സർവീസ് നടത്തും.
രാവിലെ ആറിന് കണ്ണൂരിൽനിന്ന് യാത്ര ആരംഭിച്ച് രാത്രി 10ന് തിരിച്ചെത്തുന്ന വിധമാണ് സർവീസ്.
വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ബാണാസുര സാഗർ അണക്കെട്ട്, ടീ മ്യൂസിയം, പൂക്കോട് തടാകം, ലക്കിടി ചങ്ങല മരം, ലക്കിടി വ്യൂ പോയിന്റ്‌ എന്നിവയാണ് സന്ദർശിക്കുക. നാലുനേരത്തെ ഭക്ഷണം, പ്രവേശന ഫീസ് എന്നിവയുൾപ്പെടെ 1,000 രൂപയാണ് ചാർജ്. ഓരാേ വിനോദസഞ്ചാര കേന്ദ്രത്തിലേക്കുമുള്ള പ്രവേശന ഫീസും ചാർജിൽ ഉൾപ്പെടും.
ആദ്യഘട്ടമെന്ന നിലയിൽ ഞായറാഴ്ചകളിലും പിന്നീട് മറ്റ് അവധി ദിനങ്ങളിലും യാത്ര നടത്തും. ആറുവയസ് വരെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യം.
കണ്ണൂരിൽനിന്ന് മൂന്നാറിലേക്കും പൈതൽമല, പാലക്കയം തട്ട് തുടങ്ങിയ ഇടങ്ങളിലേക്ക് പ്രാദേശിക ടൂർ പാക്കേജും ഉടൻ ആരംഭിക്കും. അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും ഫോൺ : 9744852870, 9526863675, 9496131288, 9744262555.

Related posts

ക​ണ്ണൂ​രി​ൽ ഉ​ഗ്ര​ശേ​ഷി​യു​ള്ള പ​ട​ക്കം പൊ​ട്ടി യു​വാ​വി​ന്‍റെ കൈ​യ്ക്ക് പ​രി​ക്ക്

𝓐𝓷𝓾 𝓴 𝓳

സംസ്ഥാനത്തെ 32 സ്‌കൂളുകൾ മിക്‌സഡ് സ്‌കൂളുകളായി.

വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്ക് ഏ​കീ​കൃ​ത പോ​ർ​ട്ട​ലു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ

WordPress Image Lightbox