Kottiyoorവിലങ്ങര നാരായണ ഭട്ടതിരിപ്പാടിന്റെ നിര്യാണത്തില്‍ ക്ഷേത്ര ആചാരാനുഷ്ഠാന സംരക്ഷണ സമിതി അനുശോചനം രേഖപ്പെടുത്തി January 15, 2022075 Share0 മണത്തണ: കൊട്ടിയൂര്‍ക്ഷേത്ര സമുദായി സ്ഥാനികന്‍ ബ്രഹ്മശ്രീ വിലങ്ങര നാരായണ ഭട്ടതിരിപ്പാടിന്റെ നിര്യാണത്തില്‍ ക്ഷേത്ര ആചാരാനുഷ്ഠാന സംരക്ഷണ സമിതി അനുശോചനം രേഖപ്പെടുത്തി. കൊട്ടിയൂര്‍ മണത്തണ കുളങ്ങരയത്ത് ക്ഷേത്ര സന്നിധിയില്‍ നടന്ന അനുശോചന യോഗത്തില്‍ ഡോ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൊട്ടിയൂര്‍ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റിമാരായ തിട്ടയില്‍ നാരായണന്‍ നായര്‍, ആക്കല്‍ ദാമോധരന്‍ നായര്‍, പി.എസ് മോഹനന്‍, സി ഹരിദാസ്, ശ്രീകുമാര്‍ കൂടത്തില്‍, വിജയന്‍ ജ്യോല്‍സ്യര്‍, ഭാസ്‌കരന്‍ മാസ്റ്റര്‍, കെ.സി വേണുഗോപാല്‍, കെ ജയപ്രകാശ്, അരക്കന്‍ ഗോവിന്ദന്‍, ഗണേഷ് മാസ്റ്റര്‍, ബാലന്‍ സ്വാമി, കൂട്ട ഭാസ്‌കരന്‍, ബിജു പാക്കര, പി.വി ജയേഷ്, എന്‍.പി പ്രമോദ്, കെ പുരുഷോത്തമന്‍, സോമശേഖരന്‍, വി.കെ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. Post Views: 81