28.7 C
Iritty, IN
October 7, 2024
  • Home
  • Kerala
  • ഓ​ണ്‍​ലൈ​ൻ ക്ലാ​സ്: എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ബാ​ധ​കം, എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല
Kerala

ഓ​ണ്‍​ലൈ​ൻ ക്ലാ​സ്: എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ബാ​ധ​കം, എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഒ​ൻ​പ​ത് വ​രെ​യു​ള്ള എ​ല്ലാ ക്ലാ​സു​ക​ളും ഓ​ൺ​ലൈ​നി​ലേ​ക്കു മാ​റ്റി​യ​ത് സ്വ​കാ​ര്യ, അ​ൺ എ​യ്ഡ​ഡ് അ​ട​ക്ക​മു​ള്ള എ​ല്ലാ സ്കൂ​ളു​ക​ൾ‌​ക്കും ബാ​ധ​ക​മാ​ണെ​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റ​മു​ണ്ടാ​കി​ല്ല.

10, 11, 12 ക്ലാ​സു​ക​ൾ‌ സ്കൂ​ളു​ക​ളി​ൽ ത​ന്നെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​പ്പോ​ഴു​ള്ള കോ​വി​ഡ് മാ​ർ​ഗ​രേ​ഖ നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച ത​യാ​റെ​ടു​പ്പു​ക​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ പ​കു​തി​യോ​ളം പൂ​ർ​ത്തി​യാ​യ​താ​യും ബാ​ക്കി​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ൽ ത​ന്നെ വാ​ക്സി​നേ​ഷ​ൻ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ്, ഒ​മി​ക്രോ​ൺ രോ​ഗ​ങ്ങ​ൾ വ​രാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലാ​യാ​ണ് ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നാ​ക്കു​ന്ന​ത്. സ്കൂ​ളു​ക​ൾ അ​ട​യ്ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ർ​ദേ​ശ​മാ​ണ് വി​ദ​ഗ്ധ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​ത്. എ​ന്നാ​ൽ, കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​മാ​ണ് സ​ർ​ക്കാ​രി​നു പ്ര​ധാ​നം.

വി​ക്ടേ​ഴ്സ് ചാ​ന​ൽ ഓ​ൺ​ലൈ​ൻ, ഡി​ജി​റ്റ​ൽ ക്ലാ​സു​ക​ൾ​ക്കാ​യി പു​തി​യ ടൈം ​ടേ​ബി​ൾ ഏ​ർ​പ്പെ​ടു​ത്തും. അ​ൺ എ​യ്ഡ​ഡ്, സി​ബി​എ​സ്ഇ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കെ​ല്ലാം ഓ​ൺ​ലൈ​ൻ നി​ർ‌​ദേ​ശം ബാ​ധ​ക​മാ​ണ്.

എ​സ്എ​സ്എ​ല്‍​സി പാ​ഠ​ഭാ​ഗം ഫെ​ബ്രു​വ​രി ആ​ദ്യം പൂ​ര്‍​ത്തി​യാ​ക്കും. പ്ല​സ്ടു പാ​ഠ​ഭാ​ഗം ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്കു വേ​ണ്ട ഫോ​ക്ക​സ് ഏ​രി​യ നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Related posts

മുല്ലപ്പെരിയാർ തമിഴ്‌നാടിന്‌ ഏകപക്ഷീയമായി തുറക്കാനാകില്ല : സുപ്രീംകോടതി

Aswathi Kottiyoor

ഹൃദ്യം പദ്ധതി; ആറായിരത്തിലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി കേരളം

Aswathi Kottiyoor

വിദ്യാർത്ഥികളുടെ സി.ഇ. മാർക്ക് മാനദണ്ഡം വ്യക്തമാക്കി മാർഗരേഖ പുറപ്പെടുവിക്കണം: ബാലാവകാശ കമ്മിഷൻ

Aswathi Kottiyoor
WordPress Image Lightbox