30.4 C
Iritty, IN
October 4, 2023
  • Home
  • Iritty
  • വിലങ്ങര നാരായണൻ ഭട്ടതിരിപ്പാട് അനുസ്മരണവും പുഷ്പാർച്ചനയും
Iritty

വിലങ്ങര നാരായണൻ ഭട്ടതിരിപ്പാട് അനുസ്മരണവും പുഷ്പാർച്ചനയും

ഇരിട്ടി: തിങ്കളാഴ്ച അന്തരിച്ച വിലങ്ങര നാരായണൻ ഭട്ടതിരിപ്പാട് ആദ്യമായി തന്ത്രി സ്ഥാനം ഏറ്റെടുത്ത കീഴൂർ മഹാദേവ ക്ഷേത്രത്തിൽ മേഖലയിലെ വിവിധ ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ അനുശോചന യോഗവും തന്ത്രിയുടെ ഛായാചിത്രത്തിൽ പുഷ്പാഞ്ജലിയും നടന്നു. കീഴൂർ മഹാവിഷ്ണു ക്ഷേത്രം കീഴൂർ, പയഞ്ചേരി വൈരീഘാതകൻ ക്ഷേത്രങ്ങൾ, കൈരാതി കിരാതക്ഷേത്രം, കണ്യത്ത് മഠപ്പുര, മുണ്ടയാം പറമ്പ് ഭഗവതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ ഭാരവാഹികൾ അനുശോചന യോഗത്തിലും പുഷ്പാർച്ചനയിലും പങ്കാളികളായി.കീഴൂർ മഹാദേവക്ഷേത്ര സമിതി വൈസ് പ്രസിഡന്റ് എം. പ്രതാപൻ അദ്ധ്യക്ഷനായി. കെ.ഇ. നാരായണൻ, എം. സുരേഷ് ബാബു, കെ.വി. കരുണൻ, വി.കെ. ഉപേന്ദ്രൻ, കെ. ഹരിദ്രനാഥ്‌, കെ. കുഞ്ഞിമാധവൻ, കെ. രാധാകൃഷ്ണൻ, കെ.കെ. ബാബു, എം.പി. മനോഹരൻ, പത്മാക്ഷി അമ്മ, എൻ.കെ. ചന്ദ്രിക തുടങ്ങിയവർ സംസാരിച്ചു.
കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന അനുസ്മരണയോഗത്തിൽ ക്ഷേത്രസമിതി വൈസ് പ്രസിഡന്റ് കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി എം.ഹരീന്ദ്രനാഥ്‌, സി. പ്രഭാകരൻ, കെ.പി. കുഞ്ഞിനാരായണൻ, എ. പ്രശാന്ത് കുമാർ, വി.കെ. ഉപേന്ദ്രൻ, കെ. പ്രശാന്ത്, പ്രീതാ ചന്ദ്രൻ, ഗിരിജാ രതീശൻ എന്നിവർ സംസാരിച്ചു.
കീഴൂർ കുന്ന് കാവൂട്ട് പറമ്പ് ക്ഷേത്രം തന്ത്രിയായിരുന്ന നാരായണൻ ഭട്ടതിരിപ്പാടിന്റെ വേർപാടിൽ ക്ഷേത്രത്തിൽ ചേർന്ന അനുശോചനയോഗത്തിൽ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ. ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി എൻ. രതീഷ് കുമാർ, കീഴ്പ്പള്ളി ക്ഷേത്രം പ്രതിനിധി ഇ. ലക്ഷ്മണൻ, ചന്ദ്രൻ കോമരം, കൃഷ്ണൻ കോമരം, ബാബ സ്വാമി, പ്രകാശൻ മൂപ്പൻ, മാതൃസമിതി പ്രസിഡന്റ് ടി. ശാരദ എന്നിവർ സംസാരിച്ചു.

Related posts

കോവിഡ് പ്രതിസന്ധി; ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസില്‍ കൂട്ട സ്ഥലമാറ്റം.

ഇരിട്ടി സഹകരണ റൂറല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ നീതി മെഡിക്കല്‍ സ്‌റ്റോര്‍സ് പ്രവര്‍ത്തനം ആരംഭിച്ചു…………

𝓐𝓷𝓾 𝓴 𝓳

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ഇരിട്ടി ഉപജില്ല ഓഫിസിന് മുന്നിൽ നിൽപ്പ് സമരം നടത്തി

WordPress Image Lightbox