22.2 C
Iritty, IN
September 27, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ ഗ്രാമപഞ്ചായത്തു തല വിമുക്തി കമ്മിറ്റി യോഗം നടത്തി
Kottiyoor

കൊട്ടിയൂർ ഗ്രാമപഞ്ചായത്തു തല വിമുക്തി കമ്മിറ്റി യോഗം നടത്തി

കൊട്ടിയൂർ ഗ്രാമപഞ്ചായത്തു തല വിമുക്തി കമ്മിറ്റിയുടെ മീറ്റിങ്ങ് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡന്റ് റോയി നമ്പുടാകത്തിന്റെ അധ്യക്ഷതയിൽ ചേർന്നു. പഞ്ചായത്തുതല വിമുക്തി കമ്മിറ്റി പുന:സംഘടിപ്പിച്ചു. പ്രസിഡന്റ് റോയി നമ്പുടാകം ചെയർമാനായും പഞ്ചായത്തു സെക്രട്ടറി കെ കെ സത്യൻ കൺവീനറായും പുതിയ കമ്മിറ്റി നിലവിൽ വന്നു. സിവിൽ എക്സൈസ് ഓഫീസർ പി എസ് ശിവദാസൻ വിമുക്തി പ്രവർത്തനങ്ങൾ വിശദീകരിച്ച് ബോധവൽക്കരണ ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻ തുരുത്തിയിൽ, മെമ്പർമാരായ പി സി തോമസ്, എ ടി തോമസ് ആമക്കാട്ട്, ഉഷ അശോക് കുമാർ, കേളകം പോലീസ് സബ് ഇൻസ്പെക്ടർ സുരേശൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി എ ജയ്സൺ തുടങ്ങിയവർ പ്രസംഗിച്ചു.

വിമുക്തി യോഗത്തിൽ ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ ഭാരവാഹികൾ, അംഗൻവാടി പ്രവർത്തകർ, ആശാ വർക്കർമാർ , എസ് സി – എസ് ടി പ്രമോട്ടർമാർ, ഐ സി ഡി എസ് സൂപ്രവൈസർ, പ്രേരക്മാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

വരുംദിവസങ്ങളിൽ വിവിധ വാർഡുകളിൽ വിമുക്തി കമ്മിറ്റികൾ യോഗം ചേരും. പഞ്ചായത്തു തലത്തിലും വാർഡ് തലത്തിലും വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. റെയ്ഡുകളും എൻഫോഴ്സ്മെന്റ് പ്രവർത്തനവും ശക്തിപ്പെടുത്തും. ഡീ അഡിക്ഷൻ ചികിത്സ നൽകേണ്ടവരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കും.

Related posts

കണ്ണപുരം ഓലക്കുട്ടകൾ ദേവസ്വത്തിന് കൈമാറി

Aswathi Kottiyoor

കൊട്ടിയൂർ എൻ.എസ്.എസ് കെ യു .പി സ്കൂളിന് സമീപമായി അപകടത്തിൽപ്പെട്ട കാർ ഇതുവരെ മാറ്റിട്ടില്ല

Aswathi Kottiyoor

തൊടുപുഴ: പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് മൂന്നരവർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.

Aswathi Kottiyoor
WordPress Image Lightbox