24.5 C
Iritty, IN
November 28, 2023
  • Home
  • Kerala
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ നികുതി അടയ്‌ക്കേണ്ട തീയതി നീട്ടി: മന്ത്രി ആന്റണി രാജു
Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ നികുതി അടയ്‌ക്കേണ്ട തീയതി നീട്ടി: മന്ത്രി ആന്റണി രാജു

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാർട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒക്‌ടോബറിലാരംഭിക്കുന്ന മൂന്നാം ക്വാർട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധിയാണ് ഇപ്പോൾ നീട്ടി നൽകിയത്. നവംബറിൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭ്യർത്ഥനയെത്തുടർന്നാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് സെപ്റ്റംബർ 30 വരെയുള്ള നികുതി പൂർണമായും ഒഴിവാക്കിയിരുന്നു.

Related posts

മത പാഠശാലകളിലെ വിദ്യാർഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണം: ബാലാവകാശ കമ്മീഷൻ

Aswathi Kottiyoor

സെക്യൂരിറ്റി തൊഴിലാളികളുടെ തൊഴിൽ സ്ഥിരത ഉറപ്പാക്കണം

Aswathi Kottiyoor

ഇരിട്ടി പുന്നാട് വാഹനാപകടം

Aswathi Kottiyoor
WordPress Image Lightbox