24.5 C
Iritty, IN
November 28, 2023
  • Home
  • Kerala
  • വയനാട്ടിൽ പുഴയിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.
Kerala

വയനാട്ടിൽ പുഴയിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.

മീനങ്ങാടിയിൽ പുഴങ്കുനിയിൽ പുഴയിൽ വീണ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മേപ്പാടി മാനിവയൽ തട്ടാരകത്തൊടി വീട്ടിൽ ഷിജുവിന്റെ മകളായ ശിവ പാർവണയുടെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌. ദേശീയ പാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൽപ്പറ്റ ഗവ. ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. ഷിജുവിന്റെ ഭാര്യയുടെ സഹോദരിയുടെ വീടായ‌ പുഴംകുനിയിലെത്തിയ കുട്ടിയെ ശനി രാവിലെ പത്തോടെയാണ്‌ കാണാതായത്‌.

കുട്ടിയെ തിരഞ്ഞ വീട്ടുകാരും നാട്ടുകാരും മലക്കാട് പുഴക്ക് സമീപത്ത് കുട്ടിയുടെ കാൽപ്പാട് കണ്ടെത്തിയതിനെ തുടർന്നാണ് പുഴയിൽ വീണോ എന്ന സംശയം ഉണ്ടായത്‌. തുടർന്ന് പ്രദേശവാസികളും ജീവൻ രക്ഷാപ്രവർത്തകരും കൽപ്പറ്റ, ബത്തേരി ഫയർഫോഴ്‌സ് യൂണിറ്റ് അംഗങ്ങളും തിരച്ചിൽ നടത്തി. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. രാത്രി താൽക്കാലികമായി നിർത്തിയ തെരച്ചിൽ രാവിലെ പുനരാരംഭിച്ചപ്പോഴാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

Related posts

ഭ​ക്ഷ്യക്കി​റ്റ്: ഒരു വർഷത്തെ ചെ​ല​വ് 4,198.29 കോ​ടി

Aswathi Kottiyoor

പദ്മരാജന്‍ പുരസ്‌കാരം: എം.മുകുന്ദനും വി.ജെ ജെയിംസിനും ലിജോ ജോസിനും അവാർഡ്

Aswathi Kottiyoor

ആത്മഹത്യ നിരക്കില്‍ കേരളം മൂന്നാം സ്ഥാനത്ത്

Aswathi Kottiyoor
WordPress Image Lightbox