22.2 C
Iritty, IN
September 27, 2024
  • Home
  • Kerala
  • ഗ്രീൻ ഹൈഡ്രജൻ പദ്ധതിയുമായി റിലയൻസ്.
Kerala

ഗ്രീൻ ഹൈഡ്രജൻ പദ്ധതിയുമായി റിലയൻസ്.

2030 ൽ സൗരോർജം അടക്കമുള്ള പുനരുപയോഗ ഊർജസ്രോതസ്സുകൾ (ഗ്രീൻ എനർജി) ഉപയോഗിച്ച് 100 ഗിഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഇതുപയോഗിച്ച് ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കാമെന്നും 10 വർഷത്തിനുള്ളിൽ ഒരു കിലോ ഹൈഡ്രജന് ഒരു ഡോളർ നിരക്കിലേക്കു കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 3 – 6.5 ഡോളർ ആണ് ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നതിന്റെ ചെലവ്.

ഹൈഡ്രജൻ ഇന്ധനത്തിലേക്കു റിലയൻസ് നീങ്ങുന്നുവെന്ന വ്യക്തമായ സൂചനയാണ് അംബാനി കഴിഞ്ഞ ദിവസം നടന്ന രാജ്യാന്തര കാലാവസ്ഥാ സമ്മേളനത്തിൽ നൽകിയത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈഡ്രജൻ മിഷൻ പ്രഖ്യാപിച്ചിരുന്നു. 2030 ൽ 450 ഗിഗാവാട്ട് ഗ്രീൻ എനർജി ഉൽപാദിപ്പിക്കുകയാണു ലക്ഷ്യമെന്നു മോദി പ്രഖ്യാപിച്ചിരുന്നു. ഇതിൽ 100 ഗിഗാവാട്ട് എങ്കിലും റിലയൻസ് ഉൽപാദിപ്പിക്കുമെന്ന് അംബാനി പറഞ്ഞു.

എന്താണ് ഗ്രീൻ ഹൈഡ്രജൻ?

പുനരുപയോഗ സാധ്യതയുള്ള ഊർജസ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രോലിസിസ് എന്ന ലളിതമായ പ്രക്രിയ കൊണ്ട് വെള്ളത്തിൽ നിന്നു ഹൈഡ്രജൻ വേർതിരിച്ചെടുക്കുന്നതിനെയാണ് ഗ്രീൻ ഹൈഡ്രജൻ അഥവാ ഹരിത ഹൈഡ്രജൻ എന്നു വിളിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്ക് സ്റ്റീം മീഥൈൻ റിഫോർമേഷൻ (എസ്എംആർ) എന്ന രീതിയാണ് ഉപയോഗിക്കുന്നത്. ഇതിൽനിന്നു ലഭിക്കുന്നതിനെ ബ്രൗൺ ഹൈഡ്രജൻ എന്നു വിളിക്കുന്നു.

പ്രക്രിയയുടെ ഫലമായി കാർബൺ മോണോക്സൈഡ് പുറംതള്ളുന്നു. ഇതേ എസ്എംആർ രീതി ഉപയോഗിച്ച് കൂടുതൽ കാർബൺ സൗഹൃദമായി തയാറാക്കുന്നതാണ് ബ്ലൂ ഹൈഡ്രജൻ. പ്രക്രിയയുടെ ഭാഗമായുണ്ടാകുന്ന കാർബൺ മോണോക്സൈഡ് പുറന്തള്ളാതെ സൂക്ഷിക്കും. ഇതിൽ ഹരിത ഹൈഡ്രജനും ബ്ലൂ ഹൈഡ്രജനും പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

Related posts

ഞെരുക്കം ഒഴിവാക്കാൻ നടപടികൾ: ഓണം കഴിഞ്ഞിട്ടും കാര്യങ്ങൾ മുറപോലെ

Aswathi Kottiyoor

തദ്ദേശസ്ഥാപനതല സ്പോർട്സ് കൗൺസിൽ, തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ

Aswathi Kottiyoor
WordPress Image Lightbox