ഇരിട്ടി : കൈരാതി കിരാത ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഭൂമിയിൽ നിന്നും സമീപത്തെ സ്വകാര്യ വ്യക്തി ആൽമരം ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചു നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രതിഷേധ കൂട്ടായ്മ നടത്തി. മേഖലയിലെ വിവിധ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു. സംഭവം നടന്ന ദിവസം തന്നെ പോലീസിൽ ഇതിനുത്തരവാദിയായ സ്വകാര്യ ഡോക്ടറുടെ പേരിൽ നടപടി ആവശ്യപ്പെട്ട് ഇരിട്ടി പോലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകി മൂന്നാഴ്ചയായിട്ടും പോലീസ് നടപടി സ്വീകരിക്കാത്തതിൽ കൂട്ടയ്മയിൽ ശക്തമായ പ്രതിഷേധം ഉയർന്നു.
ക്ഷേത്ര പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ മുണ്ടയാംപറമ്പ് ഭഗവതിക്ഷേത്രസമിതി സിക്രട്ടറി എം. ആർ. സുരേഷ് ഉദ്‌ഘാടനം ചെയ്തു. കൈരാതി കിരാത ക്ഷേത്രം പ്രസിഡന്റ് പി. കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ ക്ഷേത്ര സമിതികളെ പ്രതിനിധീകരിച്ച് കെ.പി. കുഞ്ഞിനാരായണൻ (കീഴൂർ മഹാവിഷ്ണു ക്ഷേത്രം ), ഗിരീഷ് (ചോംകുന്ന് ശിവക്ഷേത്രം), പ്രദീപൻ (കടമുണ്ട ക്ഷേത്രം), കെ. ശിവശങ്കരൻ ( കാവൂട്ട് പറമ്പ് ,ക്ഷേത്രം ), പ്രഭാകരക്കുറുപ്പ് (പാലപ്പുഴ അയ്യപ്പക്ഷേത്രം), കെ. കുഞ്ഞിമാധവൻ (മുണ്ടയാം പറമ്പ് ദേവസ്വം ), രാജഗോപാൽ (ചെലപ്പൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം) എന്നിവർ പ്രസംഗിച്ചു. എ. പത്മനാഭൻ സ്വാഗതവും, എൻ.വി. പ്രജിത്ത് നന്ദിയും പറഞ്ഞു.