കേളകം:കേളകം പഞ്ചായത്ത് അടയ്ക്കാത്തോട് മുട്ടുമാറ്റി ആദിവാസി കോളനിയില്‍ 2019 -20 ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 2 വീടുകളുടെ താക്കോല്‍ദാനം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ബിനു മാനുവല്‍ അധ്യക്ഷനായി .ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി കഞ്ഞിക്കുഴി, മുന്‍ പഞ്ചായത്തംഗം ജോയി വെട്ടുപറമ്പില്‍, വി.എസ് സ്കറിയ, എ.എ സണ്ണി എന്നിവര്‍ സംസാരിച്ചു.ലക്ഷമി-സുമ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് ലൈഫ് പദ്ധതിയില്‍ വീടുകള്‍ നല്‍കിയത്.പദ്ധതിയിലുള്‍പ്പെടുത്തി രണ്ട് വീടുകളുടെ നിര്‍മ്മാണവും കോളനിയില്‍ നടക്കുന്നുണ്ട്.6 ലക്ഷം രൂപ മുടക്കിയാണ് വീട് നിര്‍മ്മിച്ചത്.കോളനിവാസികള്‍ക്ക് സി പി ഐ എം മുട്ടുമാറ്റി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കപ്പ വിതരണവും നടത്തി