23 C
Iritty, IN
September 27, 2024
  • Home
  • Kerala
  • ബംഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തിൽ മ​ഴ​യ്ക്കു സാ​ധ്യ​ത……….
Kerala

ബംഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തിൽ മ​ഴ​യ്ക്കു സാ​ധ്യ​ത……….

മ​​​ധ്യ​​കി​​​ഴ​​​ക്ക​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പ​​​പ്പെ​​​ട്ട​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​ന്നു രാ​​​വി​​​ലെ​​​യോ​​​ടെ ന്യൂ​​​ന​​​മ​​​ർ​​​ദം അ​​​തി​​​തീ​​​വ്ര ന്യൂ​​​ന​​​മ​​​ർ​​​ദ​​​മാ​​​യി മാ​​​റു​​​മെ​​​ന്നും നാ​​​ളെ​​​യോ​​​ടെ ശ​​​ക്തി​​​യേ​​​റി​​​യ ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി മാ​​​റാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി മാ​​​റി​​​യാ​​​ൽ ’യാ​​​സ്’ എ​​​ന്നു പേ​​​രു ന​​​ൽ​​​കും. ഒ​​​മാ​​​നാ​​​ണു പേരു നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.
ന്യൂ​​​ന​​​മ​​​ർ​​​ദ​​​ത്തി​​​ന്‍റെ സ​​​ഞ്ചാ​​​ര പ​​​ഥ​​​ത്തി​​​ൽ കേ​​​ര​​​ളം ഉ​​​ൾ​​​പ്പെ​​​ടു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ ന്യൂ​​​ന​​​മ​​​ർ​​​ദ​​​ത്തി​​​ന്‍റെ സ്വാ​​​ധീ​​​ന​​​ത്താ​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ബു​​​ധ​​​നാ​​​ഴ്ച വ​​​രെ വ്യാ​​​പ​​​ക​​​മാ​​​യ മ​​​ഴ തു​​​ട​​​രും. ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കാ​​​ണു സാ​​​ധ്യ​​​ത.
ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. തി​​​ങ്ക​​​ളാ​​​ഴ്ച വ​​​രെ തെ​​​ക്കു കി​​​ഴ​​​ക്ക​​​ൻ മ​​​ധ്യ കി​​​ഴ​​​ക്ക​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലും, ആ​​​ൻ​​​ഡ​​​മാ​​​ൻ ക​​​ട​​​ലി​​​ലും, ആ​​​ൻ​​​ഡ​​​മാ​​​ൻ​ നി​​​ക്കോ​​​ബാ​​​ർ ദ്വീ​​​പു​​​ക​​​ളു​​​ടെ തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും മ​​​ൽ​​​സ്യ​​​ബ​​​ന്ധ​​​നം നി​​രോ​​ധി​​ച്ചു.
ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യോ​​​ടെ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ന്യൂ​​​ന​​​മ​​​ർ​​​ദം കേ​​​ര​​​ള​​​ത്തി​​​ൽ കാ​​​ല​​​വ​​​ർ​​​ഷം നേ​​​ര​​​ത്തെ എ​​​ത്തു​​​ന്ന​​​തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​ണെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ വി​​​ദ​​​ഗ്ധ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

Related posts

പിടി 7 നെ പി​ടി​കൂ​ടാനുള്ള ദൗത്യം തുടങ്ങി; ഇന്ന് തന്നെ മ​​​യ​​​ക്കു​​​വെ​​​ടി വയ്ക്കാൻ ശ്രമം

Aswathi Kottiyoor

സംസ്ഥാനത്ത് 48 സ്മാർട്ട് അങ്കണവാടികൾ യാഥാർത്ഥ്യത്തിലേക്ക്

Aswathi Kottiyoor

*132 ഗ്രാം എം.ഡി.എം എയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ*

Aswathi Kottiyoor
WordPress Image Lightbox