34.6 C
Iritty, IN
March 2, 2024
  • Home
  • Thiruvanandapuram
  • കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം: എല്‍.ഡി.എഫിന് വന്‍ മുന്നേറ്റം….
Thiruvanandapuram

കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം: എല്‍.ഡി.എഫിന് വന്‍ മുന്നേറ്റം….

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഫലത്തിനായി കാത്തിരിക്കുമ്പോൾ കേരളം വീണ്ടും ഇടത്തേക്ക് നീങ്ങുന്നു. ആദ്യഘട്ട ഫല സൂചനകൾ പുറത്തുവരുമ്പോൾ 90-ഓളം സീറ്റുകളിൽ ലീഡ് നിലനിർത്തി എൽ.ഡി.എഫ് മുന്നേറുകയാണ്. സംസ്ഥാനത്ത് വോട്ടെണ്ണലിന് തുടക്കം കുറിച്ചത് മുതൽ എൽ.ഡി.എഫിന്റെ മുന്നേറ്റം ദൃശ്യമാണ്. 50-നും 60-നും ഇടയിൽ സീറ്റുകളിലാണ് യു.ഡി.എഫ് മുന്നേറുന്നത്. ഇതിനപ്പുറത്തേക്കുള്ള ഒരു ലീഡ് കൊണ്ടുവരാൻ യു.ഡി.എഫിന് ഇതുവരെ ആയിട്ടില്ല. അതേസമയം രണ്ടു സീറ്റുകളിൽ എൻ.ഡി.എ. മുന്നേറുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. നേമത്ത് കുമ്മനം രാജശേഖനും പാലക്കാട്ട് മെട്രോമാൻ ഇ. ശ്രീധരനുമാണ് ലീഡ് ചെയ്യുന്നത്. തൃശൂരിൽ ഒരു ഘട്ടത്തിൽ സുരേഷ് ഗോപിയും മുന്നിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ എംഎം. മണി, കെ.കെ. ശൈലജ, കെ. കൃഷ്ണൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ മുന്നിലാണ് ലീഡ് നിലനിർത്തുമ്പോൾ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ മന്ത്രി കെ.ടി. ജലീൽ എന്നിവർ പിന്നിലാണ്. ജോസ് കെ. മാണി മത്സരിക്കുന്ന പാലായിലും എം.ബി. രാജേഷും വി.ടി. ബൽറാമും നേർക്കുനേർ വരുന്ന തൃത്താലയിലും കനത്ത മത്സരമാണ് നടക്കുന്നത്. യു.ഡി.എഫ്. നേതാക്കളായ ഉമ്മൻചാണ്ടി ,പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ മുന്നേറുന്നുണ്ട്.

Related posts

മെയ്‌ പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണം 5000 ആകുമെന്ന് പഠനങ്ങൾ….

Aswathi Kottiyoor

തിരഞ്ഞെടുപ്പ്; പ്രചാരണമുൾപ്പെടെയുള്ള പരിപാടികളിൽ കുട്ടികളെ ഉൾപ്പെടുത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ…..

Aswathi Kottiyoor

അതിതീവ്രമഴ: സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങ് മാറ്റിവെച്ചു: വി എൻ വാസവൻ

Aswathi Kottiyoor
WordPress Image Lightbox