കോട്ടയം: സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആർ ടി പി സി ആർ പരിശോധനാ നിരക്ക് 1700 രൂപയിൽ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടും സംസ്ഥാനത്തെ പല സ്വകാര്യ ലാബുകളിലും ആർടി പിസിആർ പരിശോധനയ്ക്ക് 1700 രൂപ തന്നെയാണ് ഈടാക്കുന്നത്. സ്വകാര്യ ലാബുകളിലെ ആർ ടി പി സി ആർ പരിശോധന നിരക്ക് കുറച്ചതായി ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ലാബ് അധികൃതരുടെ വിശദീകരണം.